മൂന്ന്​ മാസത്തെ ക്ഷേമ പെൻഷൻ നൽകും, ജീവനക്കാരുടെ ഒാണം ആനുകൂല്യത്തിൽ ഉടൻ ഉത്തരവ്​

തിരുവനന്തപുരം: ഒാണം പ്രമാണിച്ച് മൂന്ന് മാസത്തെ സാമൂഹികസുരക്ഷ-ക്ഷേമനിധി പെൻഷനുകൾ ഉടൻ വിതരണം ചെയ്യുമെന്ന് ധനമ ന്ത്രി ഡോ. തോമസ് െഎസക്. 2000 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 55 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ഓണാഘോഷത്തിന് പിശുക്കുവേണ്ട എന്നതാണ് തീരുമാനമെന്നും മന്ത്രി ഫേസ്ബുക്കിലെ കുറിപ്പിൽ അറിയിച്ചു. ഓണച്ചന്തകളും മറ്റും നടത്തുന്നതിനും പതിവുപോലെ പിന്തുണ നൽകും. വിവിധവിഭാഗം തൊഴിലാളികളുടെയും ജീവനക്കാരുടെയും ഓണം ആനുകൂല്യം സംബന്ധിച്ച തീരുമാനവും ഉടനുണ്ടാകും. സർക്കാർ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത എന്നിവ സംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും. ദുരിതബാധിതർക്ക് അടിയന്തര ദുരിതാശ്വാസ സഹായമായി 10000 രൂപ ഒാണത്തിന് മുമ്പ് നൽകും. കഴിഞ്ഞ മന്ത്രിസഭായോഗം അടിയന്തരസഹായം തീരുമാനിച്ചതിനുശേഷം അനർഹരായ ഒട്ടേറെപേർ ക്യാമ്പുകളിൽ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരിതാശ്വാസം അനർഹരിൽ എത്തുന്നിെല്ലന്ന് ഉറപ്പുവരുത്തും. ക്യാമ്പിൽ കഴിഞ്ഞുവെന്നത് മാത്രമായിരിക്കില്ല ധനസഹായത്തിനുള്ള അർഹതയുടെ മാനദണ്ഡം. ക്യാമ്പിൽ എത്താത്ത ദുരിതബാധിതരുമുണ്ട്. അന്വേഷണത്തിൻെറ അടിസ്ഥാനത്തിൽ അവർക്കും അടിയന്തര സഹായം ലഭ്യമാക്കും. ഈ അന്വേഷണം അടിയന്തരമായി പൂർത്തീകരിക്കും. എല്ലാ പ്രയാസങ്ങൾക്കിടയിലും ഓണത്തപ്പനെ വരവേൽക്കാൻ സർക്കാർ മലയാളിക്കൊപ്പമുെണ്ടന്നും മന്ത്രി കുറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.