തിരുവനന്തപുരം: മഹാകവി കുമാരനാശാൻെറ ചിന്താവിഷ്ടയായ സീതയുടെ പ്രസിദ്ധീകരണത്തിൻെറ നൂറാം വാർഷികം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജയശ്രീ ഗോപാലകൃഷ്ണൻെറ 'ചെറുകുന്നിലെ മാണിക്യം' പുസ്തകം മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പ്രകാശനം ചെയ്തു. വൈലോപ്പള്ളി സംസ്കൃതി ഭവനാണ് ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്. സി.പി.ഐ ദേശീയ സമിതി അംഗം പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണവും മുൻ മേയർ കെ. ചന്ദ്രിക പുസ്തകപരിചയവും നടത്തി. തോന്നയ്ക്കൽ കുമാരനാശാൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി അയിലം ഉണ്ണികൃഷ്ണൻ, തോന്നയ്ക്കൽ ജമാൽ, പത്്മജ രാധാകൃഷ്ണൻ, സബീർ തിരുമല, പരമേശ്വനാഥ് കെ.പി, മണക്കാട് രാമചന്ദ്രൻ, ഗോപൻ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ ക്യാപ്ഷൻ : കുമാരനാശാൻെറ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.