നേമം: ഹോട്ടലില്‍ മോഷണം നടത്തിയതിന് മദ്യപാനികളായ രണ്ടുപേര്‍ നരുവാമൂട് പൊലീസിൻെറ പിടിയിലായി. പ്രാവച്ചമ്പലം അര ിക്കടമുക്ക് സ്വദേശികളായ ഷാജഹാന്‍ (22), സെയ്ദാലി (25) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇടയ്‌ക്കോട് ഭാഗത്ത് വിനോദ്കുമാറിൻെറ ഉടമസ്ഥതയിലുള്ള ഹോട്ടലിലായിരുന്നു മോഷണം. ഷാജഹാനും സെയ്ദാലിയും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിന് വട്ടംകൂട്ടുകയായിരുന്നു. ഒപ്പം കഴിക്കാൻ അടച്ചുറപ്പില്ലാത്ത മണികണ്ഠൻെറ കടയില്‍ കയറി മോഷ്ടിച്ചു. ആദ്യം ലഭിച്ചത് ചമ്മന്തിയാണ്. ഇത് കൊണ്ടുപോകാന്‍ തുടങ്ങുന്നതിനിടെ മുട്ടയും തേങ്ങയും കണ്ണില്‍പ്പെട്ടു. തുടര്‍ന്ന് 25 മുട്ടയും 30 തേങ്ങയുമെടുത്ത് ഇരുവരും സ്ഥലംവിടുകയായിരുന്നു. ഇടയ്‌ക്കോട് ഭാഗത്ത് ആള്‍ത്താമസമില്ലാത്ത വീടിനോട് ചേര്‍ന്നുള്ള ഷെഡിലിരുന്ന് മദ്യപിക്കുന്നതിനിടെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ ചിലര്‍ ശ്രദ്ധിക്കാനിടയായതാണ് വഴിത്തിരിവായത്. ചോദ്യംചെയ്യലിലാണ് തങ്ങള്‍ ഹോട്ടലില്‍നിന്ന് മോഷ്ടിച്ച വസ്തുക്കളാണ് ഇവയെന്ന് പ്രതികള്‍ പറഞ്ഞത്. തുടര്‍ന്ന് നരുവാമൂട് പൊലീെസത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.