ഭിന്നശേഷിക്കാർക്കായി കലാപരിശീലനം

തിരുവനന്തപുരം: നഗരസഭയുടെ 2019-20 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായി കലാപരിശീലനം നൽകുന്ന ു. മാജിക്, സംഗീതം, വാദ്യോപകരണം, നൃത്തം, അഭിനയം, ചിത്രകല എന്നിവയിലാണ് പരിശീലനം നൽകുന്നത്. നഗരസഭ പരിധിയിൽ താമസക്കാരായ 14 വയസ്സിന് മുകളിൽ പ്രായമുള്ള 50 കുട്ടികൾക്കാണ് പരിശീലനം. കേരള സോഷ്യൽ സെക്യൂരിറ്റി മിഷനാണ് പരിശീലനാർഥികളെ തെരഞ്ഞെടുക്കുന്നത്. കലാഭിരുചിയുള്ളതും കാഴ്ചവൈകല്യം, ബധിരത, കേൾവിക്കുറവ്, ബുദ്ധിപരമായ വൈകല്യവും ഡൗൺ സിൻഡ്രമും, ഓട്ടിസം സ്പെക്ട്രം ഡിസോഡർ, സെറിബ്രൽ പാൾസി എന്നിവയിൽ ഏതെങ്കിലും വൈകല്യമുള്ളവരുമായ കുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷാഫാറം www.corporationotfrivandrum.in , www.magicacademyindia.com thtp://www.magicacademyindia.com/, www.keralsaocialsecurtiymiൈion.gov.in thtp://www.keralsaocialsecurtiymiൈion.gov.in/ എന്നീ വെബ്സൈറ്റുകളിൽനിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാം. അപേക്ഷകൾ ആഗസ്റ്റ് 31 ശനിയാഴ്ച വൈകീട്ട് നാലിന് മുമ്പ് തിരുവനന്തപുരം നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ഓഫിസിൽ എത്തിക്കേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.