പൂവാർ: കേരളത്തിൻെറ കാൽപന്തുകളി ചരിത്രത്തിൽ പുത്തൻ സംരംഭവുമായി കോവളം എഫ്.സി. സംസ്ഥാനത്തെ സ്വന്തമായി സ്റ്റേഡിയ വും ഹോസ്റ്റൽ സൗകര്യമടങ്ങുന്ന റെസിഡൻഷ്യൽ ക്യാമ്പുള്ള ആദ്യ കാൽപന്തുകളി ക്ലബായി കോവളം എഫ്.സി ശനിയാഴ്ച കാൽപന്തുകളി ആരാധകർക്ക് മുന്നിലേക്ക് എത്തുന്നു. ക്ലബിലെ കുട്ടികളുടെ െട്രയിനിങ്ങിനായി രണ്ടുമാസത്തേക്ക് ഇംഗ്ലണ്ടിലെ ആഴ്‌സനൽ ക്ലബിലെ രണ്ടുകോച്ചുമാരും സ്റ്റേഡിയത്തിൽ എത്തും. പൂവാർ അരുമാനൂർ എം.വി സ്‌കൂളിന് സമീപത്ത് നിർമിച്ച സ്റ്റേഡിയത്തിൻെറ ഉദ്‌ഘാടനം നെയ്യാറ്റിൻകര എം.എൽ.എ ആൻസലനും ഹോസ്റ്റൽ ഉദ്‌ഘാടനം കോവളം എം.എൽ.എ എം. വിൻെസൻറും നിർവഹിക്കും. ക്ലബിൻെറ രക്ഷാധികാരി കൂടിയായ ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും. എം.വി സ്‌കൂളിൻെറ ഗ്രൗണ്ട് 25 വർഷത്തേക്ക് പാട്ടത്തിന് എടുത്താണ് കോവളം എഫ്.സി ഹോസ്റ്റലും സ്റ്റേഡിയവും നിർമിച്ചിരിക്കുന്നത്. സൗഹൃദമത്സരം എന്ന നിലക്ക് ശനിയാഴ്ച വൈകീട്ട് 3.30ന് തിരുവനന്തപുരം പ്രസ് ക്ലബ്, ടെക്‌നോപാർക്ക് പ്രതിധ്വനി ടീമിനെയും നാലിന് ഐ.എം. വിജയൻ നയിക്കുന്ന കേരള പൊലീസ് ടീം കോവളം എഫ്.സി ടീമിനെയും നേരിടുമെന്ന് കോവളം എഫ്.സി ക്ലബ് അംഗങ്ങൾ വ്യക്തമാക്കി. ക്ലബിൻെറ പ്രസിഡൻറ് ടി.ജെ. മാത്യു, ഹെഡ് കോച്ചും മുൻ സന്തോഷ് ട്രോഫി താരവുമായ എബിൻ റോസ് എന്നിവരുടെ പ്രയത്നത്തിൻെറ ഫലമായാണ് സർക്കാറിൻെറയോ മറ്റു ഏജൻസികളുടെയോ സാമ്പത്തിക സഹായമില്ലാതെ അരുമാനൂരിൽ ഒരു റെസിഡൻഷ്യൽ ക്യാമ്പ് ആരംഭിക്കാൻ കാരണമാകുന്നത്. നിലവിൽ ഒരു പവിലിയൻ ആണ് സ്റ്റേഡിയത്തിൽ നിർമിച്ചിട്ടുള്ളത്. 100 പേർക്ക് നിലവിൽ ഇവിടെ കളി കാണാൻ സാധിക്കുമെന്ന് ക്ലബിൻെറ ഹെഡ് കോച്ച് എബിൻ റോസ് പറഞ്ഞു. ഒക്ടോബർ രണ്ടിന് എസ്.ബി.ടി, കേരള പൊലീസ്, കോവളം എഫ്.സിയുടെ രണ്ടുടീമുകൾ അണിനിരക്കുന്ന പ്രീ സീസൺ കാൽപന്ത് കളിക്ക് സ്റ്റേഡിയം വേദിയാകും. നിലവിൽ 40 കുട്ടികൾക്ക് താമസിക്കാൻ കഴിയുന്ന ഹോസ്റ്റലാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. അഞ്ചുവർഷംകൊണ്ട് ഇത് 120 പേർക്ക് താമസിക്കാൻ കഴിയുന്ന തരത്തിലേക്ക് എത്തിക്കുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. യൂത്ത് നാഷനൽ ലീഗ് കളിച്ച സംസ്ഥാനത്തെ ആദ്യ ടീമും കേരളം പ്രീമിയർ ലീഗ് കളിക്കുന്ന ജില്ലയിലെ ഏക ടീമും ആണ് കോവളം എഫ്.സി. ഇത്തവണത്തെ കേരളം പ്രീമിയർ ലീഗ് പ്രകടനത്തിൻെറ അടിസ്ഥാനത്തിൽ അടുത്തവർഷത്തെ രണ്ടാം സെഷൻ ഐ ലീഗ് ക്ലബിന് കളിക്കാൻ കഴിയും. ഇംഗ്ലണ്ടിലെ ആഴ്‌സനൽ ക്ലബിൻെറ രാജ്യത്തിലെ ഔദ്യോഗിക പങ്കാളി ആകാൻ തീരുമാനിച്ചിരിക്കുന്ന കോവളം എഫ്.സിക്ക് ആഴ്‌സനൽ ക്ലബിൻെറ അധികൃതർ നൽകിയ അഭിപ്രായത്തിൻെറ അടിസ്ഥാനത്തിലാണ് സ്റ്റേഡിയവും ഹോസ്റ്റലും നിർമിക്കാൻ തീരുമാനിച്ചത്. സെപ്റ്റംബറിൽ ആഴ്‌സനൽ ക്ലബിൻെറ രണ്ടു കോച്ചുമാർ ക്ലബിൽ എത്തി രണ്ടുമാസം തുടർച്ചയായി കോവളം എഫ്.സിയോടൊപ്പം ഉണ്ടാകും. IMG-20190816-WA0093 പടം 1 : കോവളം എഫ്.സിയുടെ സ്റ്റേഡിയം IMG-20190816-WA0095 (1) 2: കോവളം എഫ്.സി ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.