നേമം: വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ വൈസ്പ്രസിഡൻറ് സ്ഥാനം ബി.ജെ.പി നിലനിര്‍ത്തി. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസി ൻെറ കുണ്ടമണ്‍ഭാഗം വാര്‍ഡ് അംഗം റോസ്‌മേരിയെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ പുതുവീട്ടുമേലെ വാര്‍ഡ് അംഗം ആര്‍.ഐ. രഞ്ജുകുമാരിയാണ് വൈസ്പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. 17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ് -6, ബി.ജെ.പി -6, സി.പി.എം -4, സി.പി.ഐ -1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. എല്‍.ഡി.എഫ് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസിനും ബി.ജെ.പിക്കും തുല്യവോട്ട് ലഭിച്ചതോടെ വരണാധികാരിയായ കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് കെ.പി. ജയകുമാര്‍, പഞ്ചായത്ത് സെക്രട്ടറി ലതകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കിട്ട് വൈസ്പ്രസിഡൻറിനെ തീരുമാനിച്ചത്. പാര്‍ട്ടിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് കഴിഞ്ഞമാസം 23ന് ബി.ജെ.പിയുടെ പേയാട് വാര്‍ഡ് അംഗം എസ്. ശാലിനി വൈസ്പ്രസിഡൻറ് സ്ഥാനം രാജിെവച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.