കഴക്കൂട്ടം: െഎ.എസ്.ആർ.ഒ രൂപവത്കരിച്ചതിൻെറ അമ്പതാം വർഷത്തിലും 1970ൽ ഭൂമിയും വീടും വിട്ടുനൽകിയവർക്ക് വാഗ്ദാനം ചെയ്ത ജോലി നൽകാത്തതിൽ പ്രതിഷേധിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവർ ആക്ഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ വി.എസ്.എസ്.സി മെയിൻ ഗേറ്റും റോഡും ഉപരോധിച്ചു. കരാർ പ്രകാരമുള്ള സ്ഥിരനിയമനവും താൽക്കാലിക നിയമനവും കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മനഃപൂർവം നിഷേധിക്കുന്നതിലും മൂന്നര വർഷമായി തുല്യ നീതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവർ നടത്തിവരുന്ന സമരം ചർച്ചനടത്തി പരിഹരിക്കാത്തതിലും പ്രതിഷേധിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്. സമരക്കാർ വി.എസ്.എസ്.സി വാഹനങ്ങളും തടഞ്ഞു. ആക്ഷൻ കൗൺസിൽ ചെയർമാൻ വേളി വർഗീസിൻെറ നേതൃത്വത്തിൽ നടന്ന ഉപരോധ സമരം മത്സ്യത്തൊഴിലാളി വനിതാ ഫെഡറേഷൻ പ്രസിഡൻറ് പി. മാഗ്ലിൻ ഉദ്ഘാടനം ചെയ്തു. എം. റോബർട്ട്, സെലിൻ നെൽസൺ, താഹിറ ബീവി, ഷൈലജ, ബെല്ലാജി ലോറൻസ്, ജെനറ്റ് ക്ലീറ്റസ്, ജൻസില ആൻറണി, ഷിനു വേളി, ജോൺ കൊലിയോസ് എന്നിവർ പങ്കെടുത്തു. മെയിൻ ഗേറ്റ് ഉപരോധിച്ചതിനും ബസ് തടഞ്ഞതിനും വി.എസ്.എസ്.സിയുടെ പരാതിയിൽ വനിതകളടക്കം അമ്പതുപേരെ തുമ്പ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ക്യാപ്ഷൻ: IMG-20190816-WA0085.jpg ആക്ഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ വി.എസ്.എസ്.സിയുടെ വാഹനം തടയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.