കടലാമകൾക്ക്​ മോചനം

തിരുവനന്തപുരം: പ്രേതവലയിൽ കുരുങ്ങിയ നിലയിൽ കോവളം കടലിൽനിന്ന് കണ്ടെത്തിയ കടലാമകളെ ഒരാഴ്ചത്തെ ചികിത്സക്ക് ശ േഷം സ്വാതന്ത്ര്യദിനത്തിൽ തിരികെ കടലിൽ സ്വതന്ത്രമാക്കി. കഴിഞ്ഞ എട്ടിന് രാവിലെയാണ് കോവളം ലീല ബീച്ചിന് സമീപത്തെ കടലിൽ വലക്കണ്ണിയിൽ കുരുങ്ങി ശരീരമാകെ മുറിവുകളുമായി ആമകൾ ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്. ഒരുമണിക്കൂറോളം പണിപ്പെട്ട് ചിപ്പി തൊഴിലാളികളും എഫ്.എം.എൽ പ്രവർത്തകരും ചേർന്ന് അവയെ കരക്കെത്തിക്കുകയായിരുന്നു. തുടർന്ന് പരുത്തിപ്പള്ളിയിലെ ഫോറസ്റ്റ് റേഞ്ച് ഒാഫിസിൽനിന്ന് ജീവനക്കാർ എത്തിയെങ്കിലും ആമയുടെ സംരക്ഷണവും ചികിത്സയും വിഴിഞ്ഞം സി.എം.എഫ്.ആർ.െഎയെ ഏൽപിക്കുകയായിരുന്നു. അവിടെ വെറ്ററിനറി സർജൻ ഡോ. അഭിലാഷിൻെറ നിർദേശം അനുസരിച്ചുള്ള ചികിത്സ അഞ്ച് ദിവസം നൽകി. photo 1 photo 2 photo 3 photo 4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.