പാരമ്പര്യ വൈദ്യത്തെ അവഗണിക്കരുത് -ഡോ. ശശി തരൂർ എം.പി

തിരുവനന്തപുരം: പാരമ്പര്യ വൈദ്യത്തെ അവഗണിക്കരുതെന്ന് ഡോ. ശശി തരൂർ എം.പി. ശാന്തിഗ്രാം 32ാം വാർഷികാഘോഷത്തോടനുബന്ധ ിച്ച് തെരഞ്ഞെടുത്ത ഒമ്പത് പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ഒരു വർഷക്കാലം നീളുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശാസ്ത്രീയമെന്ന് വിധിയെഴുതി പരമ്പരാഗത അറിവുകളെയും അനുഭവജ്ഞാനത്തെയും തള്ളിപ്പറയുന്നത് അമ്മയെയും മുത്തശ്ശിമാരെയും ഉേപക്ഷിക്കുന്നതിന് തുല്യമാണ്. എല്ലാ ചികിത്സ സമ്പ്രദായങ്ങളുടേയും നന്മ ഉൾക്കൊള്ളാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യ മഹാസഭ ജനറൽ കൺവീനർ വടകര ടി. ശ്രീനിവാസൻ ആമുഖ പ്രഭാഷണം നടത്തി. നാട്ടുവൈദ്യവും നാട്ടറിവുകളും സംരക്ഷിക്കുന്നതിന് പാർലമൻെറിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും എം.പി ഉറപ്പുനൽകി. ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ സ്വാഗതവും ജി.എസ്. ശാന്തമ്മ നന്ദിയും പറഞ്ഞു. ഫോട്ടോ: ചപ്പാത്ത് ശാന്തിഗ്രാമിൻെറ 32ാം വാർഷികാഘോഷ പരിപാടികൾ ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.