നേമം: ജീവിതത്തിൻെറ വിവിധ മേഖലകളിലുള്ളവര്‍ക്ക് അംഗീകാരം നല്‍കുന്നതിന് നേമം ബ്ലോക്ക് പഞ്ചായത്ത് പുന്നമൂട് വി നായക ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'സാഭിമാനം- 2019' ശ്രദ്ധേയമായി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ തലങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നവര്‍ക്ക് അര്‍ഹിക്കുന്ന ആദരവായി ചടങ്ങ്. പത്രം മുടങ്ങാതെ വീടുകളിലെത്തിക്കുന്ന ഏജൻറ്, അടിയന്തര സന്ദര്‍ഭങ്ങളില്‍ ഇരുചക്രവാഹനത്തിൻെറ ടയറിൻെറ പഞ്ചര്‍ ഒട്ടിക്കാന്‍ പാഞ്ഞെത്തുന്ന പഞ്ചര്‍ റിപ്പയറിസ്റ്റ്, ശവദാഹച്ചടങ്ങുകളിലെ മുഖ്യ കാര്‍മികന്‍, ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരൻെറ ജീവന്‍ രക്ഷിക്കാന്‍ ഡ്യൂട്ടിക്കിടയിലും ശ്രമിച്ച ഡ്രൈവര്‍, ജീവിതത്തിൻെറ രണ്ടറ്റം കൂട്ടിക്കെട്ടാന്‍ പാടുപെടുന്ന ആക്രിക്കച്ചവടക്കാരന്‍, ജീവിതസായാഹ്നത്തിലും ഊഷ്മളമായ ചിരിയോടെ എത്തുന്ന വയോധികര്‍ ഇങ്ങനെ പോകുന്നു വേദിയാല്‍ സ്വീകരിക്കപ്പെട്ടവര്‍. ചടങ്ങിൻെറ ഉദ്ഘാടനം അടൂര്‍ പ്രകാശ് എം.പി നിർവഹിച്ചു. പ്രളയദുരിതാശ്വാസത്തിനായി നേമം ബ്ലോക്ക് പഞ്ചായത്ത് പൂങ്കോട് ഡിവിഷൻെറ നേതൃത്വത്തില്‍ സ്വരൂപിച്ച വസ്ത്രങ്ങളും അവശ്യസാധനങ്ങളും ബ്ലോക്ക് പ്രസിഡൻറ് ശകുന്തളകുമാരിക്ക് എം.പി കൈമാറി. പള്ളിച്ചല്‍ പഞ്ചായത്തിൻെറ ആദ്യ വനിത അംഗം ലളിതാദേവിയെയും തുമ്പ എസ്.ഐ വി.എം ശ്രീകുമാറിനെയും ആദരിച്ചു. നേമം ബ്ലോക്ക് അംഗം എസ്. വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എം. വിന്‍സൻറ്, ഐ.ബി. സതീഷ്, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡൻറ് മല്ലിക വിജയന്‍, ജില്ലപഞ്ചായത്ത് അംഗം വി. ലതകുമാരി, ബി.എന്‍. ശ്യാംകുമാര്‍, എം. മണികണ്ഠന്‍, ബാലരാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാമില ബീവി, വണ്ടന്നൂര്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. നേമം ബ്ലോക്ക് അംഗം എസ്. വീരേന്ദ്രകുമാര്‍ ആയിരുന്നു ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ചിത്രവിവരണം: SAABHIMAANAM_ 2019 -- nemom photo.jpg നേമം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സാഭിമാനം- 2019 ഉദ്ഘാടനം ചെയ്ത് അടൂര്‍ പ്രകാശ് എം.പി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.