വിഴിഞ്ഞം

: പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ സ്വരൂപിച്ചുനൽകി വെങ്ങാനുരിലെ നാല് വെൽ ഡിങ് തൊഴിലാളികൾ. നാലു ദിവസത്തെ മറ്റുപണികൾ മാറ്റിെവച്ചാണ് ഇവർ പ്രളയ ബാധിതർക്കായി പ്രവർത്തിച്ചത്. സ്വരൂപിച്ച സാധനങ്ങൾ പൊലീസ് സ്േറ്റഷനിലെത്തി എസ്.എച്ച്.ഒ പ്രവീണിന് കൈമാറി. ദുരിതാശ്വാസ ഫണ്ടിലേക്കും കലക്ഷൻ സൻെററുകളിലേക്കും സഹായം നൽകാൻ കുറച്ചുപേരെങ്കിലും മടിച്ചുനിന്ന വേളയിൽ ഇവരുടെ സേവനം സ്തുത്യർഹമാണ്. അവശ്യസാധനങ്ങളായ കുപ്പിവെള്ളം, ബിസ്കറ്റ്, ചപ്പാത്തി, തുണിത്തരങ്ങൾ, സാനിറ്ററി പാഡുകൾ, സോപ്, ടൂത്ത്പേസ്റ്റ്, ബ്രഷ് തുടങ്ങി ഒരു ലക്ഷത്തിൽ പരം രൂപയുടെ സാധനങ്ങളാണ് ഇവർ സമാഹരിച്ചത്. ഇതിനു നേതൃത്വം നൽകിയ വിനീത് ഇതിനു മുമ്പും ഇതുപോലെയുള്ള സാമൂഹിക വിഷയങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ ഫോർട്ട് അസിസ്റ്റൻറ് കമീഷണർ പ്രതാപൻ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ മനസ്സിലാക്കുകയും വിനീതിനെയും സംഘത്തിനേയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. പടം: വിനീത് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം IMG-20190816-WA0069IMG-20190816-WA0069.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.