തിരുവനന്തപുരം: കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത് വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിത് ധൂര്‍ത്തടിക്കുന്ന തല്ല നവകേരള സൃഷ്ടിയെന്ന് മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. അനധികൃത തോട്ടം ഭൂമി തിരികെപ്പിടിച്ച് ഭൂമിയില്ലാത്ത ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ട് ഭൂ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന ബി.ജെ.പി നേതാവ് കെ. രാമന്‍പിള്ള അധ്യക്ഷത വഹിച്ചു. ആദിവാസി മഹാസഭ സംസ്ഥാന അധ്യക്ഷന്‍ മോഹന്‍ ത്രിവേണി, ഭൂ അവകാശ സംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി വെണ്ണിയൂര്‍ ഹരി, സംസ്ഥാന കണ്‍വീനര്‍ രാമനുണ്ണി, പി. അശോകന്‍, എസ്. രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. വിഷയത്തില്‍ ഭൂ അവകാശ സംരക്ഷണസമിതി നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.