പടം: വർക്കല: കുടുംബശ്രീ 21ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വർക്കല താലൂക്കിലെ കുടുംബശ്രീ സി.ഡി.എസ് കമ്മിറ്റികളുടെ ന േതൃത്വത്തിൽ 'അരങ്ങ് -2019' വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ബിന്ദു ഹരിദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. യൂസുഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എ.എച്ച്. സലിം, സുഭാഷ്, സുമംഗല, നവപ്രകാശ്, ഷൈജ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെമ്മരുതി പഞ്ചായത്ത് പ്രസിഡൻറ് എ.എച്ച്. സലിം അധ്യക്ഷത വഹിച്ചു. വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസീം ഹുസൈൻ, ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡൻറ് നവപ്രകാശ് എന്നിവർ സംസാരിച്ചു. ഷൈജ് സ്വാഗതവും എ.എസ്. ശ്രീജ നന്ദിയും പറഞ്ഞു. മത്സരങ്ങളിൽ ചെറുന്നിയൂർ സി.ഡി.എസ് ഒന്നാം സ്ഥാനവും ചെമ്മരുതി സി.ഡി.എസ് രണ്ടാം സ്ഥാനവും നേടി. ബി. സത്യൻ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. File name 4 VKL 1 arangu 2019 ulkhadanam MLA@varkala ഫോട്ടോകാപ്ഷൻ കുടുംബശ്രീ വാർഷികത്തിൻെറ ഭാഗമായി വർക്കല താലൂക്കിലെ സി.ഡി.എസുകൾ സംഘടിപ്പിച്ച അരങ്ങ് 2019 വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു മൂടില്ലാവിളയിൽ മദ്റസ ഉദ്ഘാടനം ചെയ്തു വർക്കല: ഇടവ മുസ്ലിം ജമാഅത്തിന് കീഴിൽ മൂടില്ലാവിള കേന്ദ്രമായി പുതിയ മദ്റസ ആരംഭിച്ചു. ഉദ്ഘാടനം ഇടവ ജമാഅത്ത് ചീഫ് ഇമാം മുണ്ടക്കയം ഹുസൈൻ മൗലവി നിർവഹിച്ചു. ജമാഅത്ത് പ്രസിഡൻറ് നിയാസ് എ. സലാം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.