പാൽവിലവർധനയിൽ തീരുമാനം ഏകപക്ഷീയമാകില്ല - കല്ലട രമേശ്‌

കൊല്ലം: സംസ്ഥാനത്ത് മില്‍മപാലിൻെറ വില വര്‍ധിപ്പിക്കാന്‍ മിൽമ ഏകപക്ഷീയമായി തീരുമാനിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂനിയൻ ചെയർമാൻ കല്ലട രമേശ്‌ പറഞ്ഞു. വിലവര്‍ധന അനിവാര്യമാണെന്ന് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വില വർധനയും കാലിത്തീറ്റവിലയിലുണ്ടായ വര്‍ധനയുമാണ് ക്ഷീരകർഷകരെ സംരക്ഷിക്കാൻ പാല്‍വില കൂട്ടണമെന്ന നിലപാടിൽ മിൽമ എത്തിച്ചേരാൻ കാരണം. വിലവര്‍ധന ശാസ്ത്രീയമായി പഠിക്കാന്‍ മില്‍മ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം ലഭിക്കും. അതിനുശേഷമായിരിക്കും തീരുമാനം എടുക്കുകയെന്നും കല്ലട രമേശ്‌ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.