കോഴിക്കോട്: 'സൈനബുൽ ഗസാലി: ധൈഷണിക ഊർജങ്ങൾ' എന്ന തലക്കെട്ടിൽ . കെ.പി. കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഡോ. ആർ. യൂസുഫ് ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ് അധ്യക്ഷത വഹിച്ചു. 'സൈനബുൽ ഗസാലി: സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ' എന്ന വിഷയത്തിൽ ഇഫ്ലു ഗവേഷക വിദ്യാർഥിനി പി.പി. നാജിയ, 'ഇസ്ലാമിക ചരിത്രത്തിലെ പാണ്ഡിത്യത്തിലെ പിന്മുറക്കാരി' എന്ന വിഷയത്തിൽ ജി.ഐ.ഒ സംസ്ഥാന സമിതി അംഗം മർയം സകരിയ എന്നിവർ പ്രബന്ധാവതരണം നടത്തി. ആൾക്കൂട്ടത്തിൻെറയും പശുവിേൻറയും പേരിൽ രാജ്യത്ത് വർധിച്ചുവരുന്ന മുസ്ലിം-ദലിത് വംശഹത്യകൾക്കെതിരെ സമ്മേളനം പ്രമേയം അവതരിപ്പിച്ചു. ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നിയമനിർമാണം കൊണ്ടുവരണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ശിഹാബ് പൂക്കോട്ടൂർ സമാപനം നിർവഹിച്ചു. ജി.ഐ.ഒ ജനറൽ സെക്രട്ടറി നസ്റിൻ പി. നസീർ സ്വാഗതവും കൺവീനർ ഷമീമ സക്കീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.