വെട്ടുകാട്​ സ്വർണക്കവർച്ച; യുവതി അറസ്​റ്റിൽ

തിരുവനന്തപുരം: വെട്ടുകാട് പള്ളിയിലെത്തിയ പ്രവാസിയുടെ ഭാര്യയുടെ ബാഗിൽനിന്ന് 30 പവൻ കവർച്ച ചെയ്ത സ്ത്രീ പിടിയിൽ. നെടുമം ഖാൻമൻസിലിൽ വാടകക്ക് താമസിക്കുന്ന സീമയെ (38) ആണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ സീമ വെട്ടുകാട് പള്ളിയിലെ തിരക്കേറിയ വെള്ളി, ഞായർ ദിവസങ്ങളിൽ മോഷണങ്ങൾക്കായി നിരീക്ഷണം നടത്താറുണ്ടായിരുന്നു. കഴിഞ്ഞ 26ന് വൈകീട്ട് മൂന്നരയോടെ അമ്പലത്തറയിലെ ഒരു ബാങ്ക് ലോക്കറിൽ നിന്ന് സ്വർണം എടുത്തുകൊണ്ട് വെട്ടുകാട് പള്ളിയിലെത്തിയ ആൻറണി മസ്ക്രീനും കുടുംബവും ദർശനം നടത്തുന്നതിനിടെ ഭാര്യ നിർമലയുടെ ബാഗിലുണ്ടായിരുന്ന ഡയമണ്ട് ആഭരണങ്ങൾ ഉൾപ്പെടെയുള്ള 30ഒാളം പവൻ സീമ കവരുകയായിരുന്നു. കവർന്ന സ്വർണാഭരണങ്ങൾ വിറ്റും പണയം വെച്ചും യുവതി ആർഭാടജീവിതം നടത്തിവരുകയായിരുന്നു. വെട്ടുകാട് പള്ളിയുടെ കാമറയിൽനിന്ന് ലഭിച്ച യുവതിയുടെ ദൃശ്യങ്ങൾ ശേഖരിച്ചുനടത്തിയ സമഗ്രമായ അന്വേഷങ്ങളിലും മാധ്യമങ്ങളിൽ പൊലീസ് നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിൽ വന്ന വാർത്തകളെയും തുടർന്ന് ലഭിച്ച സൂചനകളിൽനിന്ന് യുവതി പൊലീസ് പിടിയിലാവുകയായിരുന്നു. ശംഖുംമുഖം അസി. കമീഷണർ ഇളേങ്കായുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ്. സജാദ്, എസ്.െഎമാരായ ജിജിൻ ജി. ചാക്കോ, പ്രദീപ്കുമാർ, എ.എസ്.െഎമാരായ ഇമാമുദ്ദീൻ, മനോഹരൻ, ഡബ്ല്യു.എസ്.െഎ സീന എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.