ശിൽപശാല

Photo: IMG-20190804-WA0167 തിരുവനന്തപുരം: മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച മൈൻഡ് ഫുൾനസ് ചികിത്സയെപ്പറ്റിയുള്ള ഡോ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. അർബുദ രോഗമുള്ളവർക്ക് അനുബന്ധ ചികിത്സാമാർഗമെന്ന നിലയിലും ചികിത്സകർക്ക് മാനസിക സമ്മർദ നിയന്ത്രണമാർഗമെന്ന നിലയിലും മൈൻഡ് ഫുൾനസ് സമ്പ്രദായം എങ്ങനെ ഉപയോഗിക്കാമെന്നതിനെ സംബന്ധിച്ചായിരുന്നു . കാൻസർ ചികിത്സാ വിദഗ്ധർ, ഓങ്കോളജി വിഭാഗത്തിലെ പി.ജി വിദ്യാർഥികൾ, നഴ്സുമാർ, സൈക്കോളജിസ്റ്റുമാർ എന്നിവർ ഉൾപ്പെടെ യിൽ പങ്കെടുത്തു. സൈക്യാട്രി വിഭാഗം അസോ. പ്രഫസർ ഡോ. എസ്. കൃഷ്ണൻ, സൈക്കോളജിസ്റ്റ് ലക്ഷ്മി എന്നിവർ ക്ലാസ് നയിച്ചു. ഓൾഡ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സൈക്യാട്രി വിഭാഗം മേധാവി അനിൽ പ്രഭാകർ അധ്യക്ഷതവഹിച്ചു. റേഡിയോ തെറപ്പി വിഭാഗം മേധാവി ഡോ. മഹാദേവൻ സ്വാഗതം പറഞ്ഞു. അർബുദംമൂലം മൂന്നിലൊന്ന് മരണങ്ങളെങ്കിലും സംഭവിക്കുന്നത് ഉയർന്ന ബോഡി മാസ് ഇൻഡക്സ്, ആവശ്യത്തിന് പച്ചക്കറികളും പഴവർഗങ്ങളും ലഭിക്കാത്തതുകൊണ്ട്, വ്യായാമം വേണ്ടത്ര ഇല്ലാത്തതുകൊണ്ട്, പുകയില ഉൽപന്നങ്ങളും മദ്യവും അമിതമായി ഉപയോഗിക്കുന്നതുകൊണ്ടുമാണ്. മാനസിക സമ്മർദവും വിഷാദവും ആകാംക്ഷയും രോഗശമനത്തിന് തടസ്സം നിൽക്കുന്നു. ചിത്രം: അർബുദ ചികിത്സകർക്കായി മെഡിക്കൽ കോളജിൽ നടന്ന മൈൻഡ് ഫുൾനസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.