ഭരണകൂട നിസ്സംഗതക്കെതിരെ പെൺപ്രതിരോധം

തിരുവനന്തപുരം: ഉന്നാവ്, ജാംഷഡ്പൂർ എന്നിവിടങ്ങളിലെ ബലാത്സംഗങ്ങളുെടയും കൊലപാതകങ്ങളുെടയും പശ്ചാത്തലത്തിൽ വി മൻ ജസ്റ്റിസ് മൂവ്മൻെറ് സെക്രേട്ടറിയറ്റിന് മുന്നിൽ 'പെൺപ്രതിരോധം' സംഘടിപ്പിച്ചു. യു.എ.പി.എ നിയമപരിധിയിൽ സ്ത്രീപീഡകരായ കൊടുംക്രിമിനലുകൾ വരുമോയെന്ന് വിമൻ ജസ്റ്റിസ് മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ഉദ്ഘാടനപ്രസംഗത്തിൽ ചോദിച്ചു. സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുട്ടികളും മൃഗീയമായി വേട്ടയാടപ്പെടുമ്പോൾ നിയമം നടപ്പിലാക്കുന്നതിൽ ഭരണകൂടം ക്രൂരമായ നിസ്സംഗതയാണ് പുലർത്തുന്നതെന്ന് അവർ കുറ്റപ്പെടുത്തി. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ജനാധിപത്യവിശ്വാസികൾ ഈ ഫാഷിസ്റ്റ് കാലത്ത് നരനായാട്ടിനെതിരെ െഎക്യപ്പെടണം. സ്ത്രീകളെയും കുട്ടികളെയും പിച്ചിച്ചീന്തുന്നവർക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുന്നതിൽ ഭരണകൂടങ്ങൾ കണിശത പുലർത്തണം. മരണവുമായി മല്ലടിക്കുന്ന ഉന്നാവിലെ പെൺകുട്ടിയും ജാംഷഡ്പൂരിൽ കൊലചെയ്യപ്പെട്ട പിഞ്ചുകുഞ്ഞും ഇന്ത്യൻ ഭരണകൂടത്തോടുള്ള ചോദ്യചിഹ്നങ്ങളാണ്. ബേഠീ ബചാവോ എന്നത് പരിഹാസം ആയി മാറരുതെന്നും അവർ ആവശ്യപ്പെട്ടു. ഫാത്തിമ നവാസ്, ആരിഫാ ബീവി, താജുന്നിസ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തുടനീളം ഇതിൻെറ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.