എസ്.ഐ.യു.സി പ്രതിഷേധ ധർണ

തിരുവനന്തപുരം: എസ്.ഐ.യു.സി സംവരണം നിഷേധിച്ചതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ തിങ്കളാഴ്ച പ്രതിഷേധധർണ നടത്തുമെന്ന് മഹായിടവക ജനകീയസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാരക്കോണം മെഡിക്കൽ കോളജിന് ലഭിച്ചിരുന്ന 50 ശതമാനം സീറ്റ് സമുദായാംഗങ്ങൾക്ക് നിലനിർത്തുന്നതിന് നിയമനിർമാണം നടത്തണം. വില്ലേജ് ഓഫിസുകളിൽനിന്ന് എസ്.ഐ.യു.സി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണം. വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് പ്രത്യേക വിദ്യാഭ്യാസ സംവരണ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ധർണ നടത്തുന്നത്. ജനറൽ സെക്രട്ടറി ഡി. ലോറൻസ്, പ്രസിഡൻറ് ഇളവട്ടം മോഹൻ, സെക്രട്ടറി എസ്.പി. ശ്രീജിത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.