ഏജൻസികളെ നിയന്ത്രിക്കണം -അക്സ

തിരുവനന്തപുരം: തൊഴിൽനിയമം അനുസരിച്ച് സെക്യൂരിറ്റി ഏജൻസികളെ നിയന്ത്രിക്കണമെന്ന് ഓൾ കേരള സെക്യൂരിറ്റി ആൻഡ് സെർവിങ് സ്റ്റാഫ് അസോസിയേഷൻ (അക്സ). സെക്യൂരിറ്റിക്കാർക്ക് അനുവദിക്കുന്ന യൂനിഫോം തുകവരെ ഏജൻസികൾ തട്ടിയെടുക്കുകയാണ്. ഇതിനെല്ലാം ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജയകുമാർ നെടുമ്പ്രേത്ത് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വി.ആർ. പിള്ള കട്ടച്ചിറ, കേണൽ ടി.ജെ. ഗോപകുമാർ, ആർ.വി. വിശ്വകുമാർ, അഡ്വ. പ്രദീപ് കുമാർ, എൻ. പ്രഹ്ലാദൻ കണ്ടല്ലൂർ, സുരേഷ് ചങ്ങൻകുളങ്ങര എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഇടതുഭരണം വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞതാക്കി -പാലോട് രവി തിരുവനന്തപുരം: കേരളത്തിലെ ഇടതുഭരണം അധ്യാപകരോടും ജീവനക്കാരോടും കാണിക്കുന്ന നിഷേധാത്മക നിലപാട് തിരുത്തണമെന്ന് പാലോട് രവി. വിദ്യാഭ്യാസ രംഗത്ത് ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചുവപ്പുവത്കരണത്തിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ തിരുവനന്തപുരം സൗത്ത് ഉപജില്ല ആരംഭിച്ച പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി എ.ഇ.ഒ ഒാഫിസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ജോസ് വിക്ടർ, സംസ്ഥാന കൗൺസിലർമാരായ സജീന, ഫസിലുദ്ദീൻ, ജില്ല വൈസ് പ്രസിഡൻറ് ബി. ഹരികുമാർ, ജോ. സെക്രട്ടറി പ്രദീപ്, ജില്ല കമ്മിറ്റിയംഗം ഗോപകുമാരൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. ഉപജില്ല പ്രസിഡൻറ് അരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. ജയകുമാർ സ്വാഗതവും ട്രഷറർ അമൃത് ജെ. സർളിൻ നന്ദിയും രേഖപ്പെടുത്തി. kpsta കെ.പി.എസ്.ടി.എ സൗത്ത് സബ് ജില്ല സംഘടിപ്പിച്ച ധർണ പാലോട് രവി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.