തിരുവനന്തപുരം: എല്ലാവരേയും സ്വീകരിക്കാനും അംഗീകരിക്കാനുമുള്ള ഹൃദയവിശാലതയാണ് എളിമയെന്നും ദൈവം മനുഷ്യനിൽനിന്ന് പ്രതീക്ഷിക്കുന്നത് ഇതാണെന്നും മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപനും ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറി പ്രസിഡൻറുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപൊലീത്ത പറഞ്ഞു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജില്ല വാർഷിക സമ്മേളനം വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൈബിൾ സൊസൈറ്റി സംസ്ഥാന സെക്രട്ടറി റവ. മാത്യു സ്കറിയ അധ്യക്ഷത വഹിച്ചു. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ്, വൈ.എം.സി.എ പ്രസിഡൻറ് കെ.വി. തോമസ്, േപ്രാഗ്രം ചെയർമാൻ ഡോ. കോശി എം. ജോർജ്, ജി. ഗുണമണി, എം. സന്തോഷ്കുമാർ, പി. തോമസ് കോശി, റവ. ജെ.എച്ച്. പ്രമോദ്, കേണൽ പി.എം. ജോസഫ്, മേജർ ഇമാനുവേൽ എന്നിവർ സംസാരിച്ചു. R0Y_0042 ഫോട്ടോ അടിക്കുറിപ്പ് ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജില്ല വാർഷിക സമ്മേളനം ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.