റോഡ് മുറിച്ചുകടക്കവെ ഗൃഹനാഥൻ പിക്-അപ് ഇടിച്ച്​ മരിച്ചു

accident death Abdul vahid 70 varkala.jpg വർക്കല: റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ പിക്-അപ് വാനിടിച്ച് ഗൃഹനാഥൻ മരിച്ചു. നടയറ ചരുവിളവീട്ടിൽ അബ്ദുൽ വാഹിദ് (70) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.15ഒാടെ വണ്ടിപ്പുര ജങ്ഷനിലായിരുന്നു അപകടം. നടയറയിൽനിന്ന് വൈദ്യുതി ചാർജ് അടക്കാൻ ബസിൽ വന്നിറങ്ങി റോഡ് മുറിച്ച് കടക്കുമ്പോഴാണ് അതുവഴി എത്തിയ പിക്-അപ് വാൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാർ പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ശോഭിതാബീവിയാണ് ഭാര്യ. സഹോദരങ്ങൾ: അസുമബീവി, പരേതനായ അബ്ദുൽ ലത്തീഫ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് നടയറ ജമാഅത്ത്‌ ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.