കിളിമാനൂർ: ലോക പ്രകൃതിസംരക്ഷണ ദിനം വേറിട്ട കാഴ്ചകളൊരുക്കി കിളിമാനൂർ ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ ആഘോഷമാക്കി. പ്രകൃതിസംരക്ഷണ സന്ദേശ നാടകം ഹരിതസേനയുടെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. നൂറുവേദികളിൽ നാടകം അവതരിപ്പിച്ച് പ്രകൃതിസംരക്ഷണ സന്ദേശം സമൂഹത്തിൽ എത്തിക്കാനാണ് സ്കൂൾ പി.ടി.എയുടെ തീരുമാനം. ഹരിതസേന പ്രവർത്തകനും സ്കൂളിലെ അധ്യാപകനുമായ എം.സി. അഭിലാഷാണ് നാടകത്തിൻെറ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സ്കൂൾ പ്രധാനാധ്യാപിക ടി.വി. ശാന്തകുമാരി അമ്മ ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട് അധ്യക്ഷനായി. അധ്യാപികമാരായ ഷംല, നിസ, ഗീത, സിന്ധു, ബിജിലി, മഞ്ജുഷ എന്നിവർ നേതൃത്വം നൽകി. IMG-20190728-WA0034 ചിത്രവിവരണം: പ്രകൃതിസംരക്ഷണത്തിൻെറ ആവശ്യകത വിളിച്ചോതി കിളിമാനൂർ ഗവ. എൽ.പി.എസിൽ കുട്ടികൾ അവതരിപ്പിച്ച നാടകം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.