ബസിടിച്ച് ബൈക്ക് യാത്രികര്‍ക്ക്​ പരിക്ക്

നേമം: വെള്ളായണിമുക്കിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ബാലരാമപുരം നെല്ലിമൂട് സ്വദേശികളായ ഗിരിദാസ് (36), അഖില്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.15നായിരുന്നു സംഭവം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി പാറശ്ശാല ഡിപ്പോയിലെ ബസ് ഇടിക്കുകയായിരുന്നു. ഒരേദിശയില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്നു രണ്ടുവാഹനങ്ങളും. ജങ്ഷനിലെ സിഗ്നലില്‍ ചുവപ്പ് തെളിഞ്ഞതോടെ നിര്‍ത്തിയ ബൈക്കിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ബൈക്കില്‍ നിന്ന് തെറിച്ച് റോഡിലേക്ക് വീണു. ഇരുവരും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേമം പൊലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.