സെമിനാർ നടത്തി

കരുനാഗപ്പള്ളി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല സമ്മേളനത്തോടനുബന്ധിച്ച് മഹിളാ അസോസിയേഷൻ കരുനാഗപ ്പള്ളി, ചവറ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ . സംസ്ഥാന പ്രസിഡൻറ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം രാജമ്മാ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പ്രസന്നാ ഏണസ്റ്റ്, സെക്രട്ടറി എം. ലീലാമ്മ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, നഗരസഭ ചെയർപേഴ്സൺ എം. ശോഭന, എം.ബി. ബിന്ദു, ജില്ല പഞ്ചായത്ത് അംഗം കെ. ശോഭന, മഹിളാ അസോസിയേഷൻ ജില്ല ജോയൻറ് സെക്രട്ടറി ആർ.കെ. ദീപ, ഏരിയാ പ്രസിഡൻറ് ബി. പത്മകുമാരി, എരിയ സെക്രട്ടറി വസന്ത രമേശ് എന്നിവർ സംസാരിച്ചു. ഒരാഴ്ചക്ക് ശേഷം സ്വർണമാല ഉടമയുടെ കൈയിലെത്തി ചവറ: ഒരാഴ്ചയായി അവകാശിയെ കാത്തിരുന്ന സ്വർണമാല ഒടുവിൽ ഉടമയെത്തി ഏറ്റുവാങ്ങി. പന്മന കളരി രഘുവിലാസത്തിൽ അംബികാദേവിയുടെ രണ്ട് പവനോളം തൂക്കം വരുന്ന സ്വർണമാല ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് വന്നപ്പോൾ കളഞ്ഞുപോയിരുന്നു. ഫാർമസിയുടെ ഭാഗത്ത് നിന്ന് മാല ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ പന്മന പെരുങ്കുഴിയിൽ വീട്ടിൽ ഹസനാണ് കിട്ടിയത്. ചവറ പൊലീസിനെ വിവരം അറിയിക്കുകയും മാല ആശുപത്രിയിൽ സൂക്ഷിക്കുകയും ചെയ്തു. കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥനെയും കാത്തിരിക്കുന്നു എന്ന േഫസ്ബുക്ക് പോസ്റ്റ് ധാരാളം ആളുകൾ ഷെയർ ചെയ്തപ്പോൾ അംബികാദേവിയുടെ അയൽവാസിയുടെ ശ്രദ്ധയിൽെപട്ടതാണ് ഉടമയെ കണ്ടെത്താൻ നിമിത്തമായത്. അധികം ഉപയോഗിക്കാതെ പഴ്സിൽ കൊണ്ടുനടന്ന മാല മരുന്നിൻെറ കുറിപ്പ് എടുക്കുന്നതിനിടയിൽ താഴെ വീണാണ് നഷ്ടപ്പെട്ടതെന്ന് അംബികാദേവി പറഞ്ഞു. ചവറ സി.ഐ നിസാമുദ്ദീൻെറയും നെറ്റിയാട് പൗരസമിതി പ്രസിഡൻറ് റാഫിയുടെയും സാന്നിധ്യത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ഹസൻ തന്നെ സ്വർണമാല അംബികാദേവിക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.