കേരള സർവകലാശാലയുടെ വിദ്യാർഥിവിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കണം -എ.ഐ.എസ്.എഫ്

കൊല്ലം: കേരള സർവകലാശാലയുടെ വിദ്യാർഥിവിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് ജില്ല സമ്മേളനം ആവശ്യ പ്പെട്ടു. സർവകലാശാല ടൈംടേബിൾ ഷെഡ്യൂൾ മുതൽ പരീക്ഷാനടത്തിപ്പിലും മൂല്യനിർണയത്തിലുമടക്കം വലിയ അപാകതകളാണ് നിലവിലുള്ളത്. ഇത് വിദ്യാർഥികളുടെ ഭാവി തുലാസിലാക്കുന്നതാണ്. സെമസ്റ്റർ സമ്പ്രദായത്തിൽ യു.ജി.സി നിർേദശിച്ച ക്ലാസ് കൃത്യമായി ലഭിക്കാത്തതും സിലബസിലെ അപാകതകളും ഉന്നതവിദ്യാഭ്യാസമേഖലയെ തച്ചുടക്കുന്നതാണ്. സർക്കാർ കർശനനടപടികൾ സ്വീകരിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കണമെന്നും പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. മതം, മതനിരപേക്ഷത, വിദ്യാഭ്യാസം എന്ന വിഷയത്തിൽ നടന്ന സെമിനാർ സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം പ്രിജി ശശിധരൻ മോഡറേറ്ററായിരുന്നു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ. സജിലാൽ, എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് രാഹുൽ രാജ്, ദേശീയ എക്സിക്യൂട്ടിവ് അംഗം അഡ്വ. മിലൻ എം. മാത്യു, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ജഗത്ജീവൻ ലാലി, യു. കണ്ണൻ, കെ. വിനോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രസിഡൻറ് - സുരാജ് എസ്. പിള്ള. വൈസ് പ്രസിഡൻറ് - ആതിരാ മുരളി, ജോബിൻ ജേക്കബ്, അമൽ ബി. നാഥ്, മുഹമ്മദ് നാസിം. സെക്രട്ടറി-എ. അധിൻ. ജോ. സെക്രട്ടറി -അനന്ദു എസ്. പോച്ചയിൽ, പ്രിജി ശശിധരൻ, ഡി.എൽ. അനുരാജ്, രാഹുൽ രാധാകൃഷ്ണൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.