നാട്ടുകാർ റോഡ്​ ഉപരോധിച്ചു വീടുകൾ കടൽ വിഴുങ്ങു​േമ്പാൾ പകച്ച്​ തീരവാസികൾ

വലിയതുറ: തീരദേശവാസികളുടെ നിലവിളി മുഖ്യമന്ത്രിയും കേട്ടില്ല, വലിയതുറ-ശംഖുംമുഖം തീരത്ത് കടലെടുത്തത് പത്തോളം വീടുകൾ. ശംഖുംമുഖം തീരം കടന്ന് റോഡിൻെറ പകുതിയും കടലിലായി. ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി ദുരിതജീവിതത്തിലായത് എഴുന്നൂറോളം പേർ. മുഖ്യമന്ത്രിയുടെയും എം.എൽ.എയുടെയും പ്രഖ്യാപനങ്ങൾ വിശ്വസിച്ച ജനങ്ങൾ ഇരമ്പിയെത്തിയ തിരമാലകൾക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ്. വലിയതുറ മുതൽ വെട്ടുകാട് വരെയുള്ള അഞ്ച് കിലോമീറ്ററോളം തീരം കടൽക്കലിയിൽ വിറങ്ങലിച്ചിട്ടും ഒന്നും ചെയ്യാനാകാതെ സർക്കാർ വലയുകയാണ്. ഏറെ സമയം അധികൃതർ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയില്ല. വലിയതുറ-ശംഖുംമുഖം ഭാഗത്താണ് ഏറെ നാശം വിതച്ച് കടൽകയറിയത്. പത്തോളം വീടുകൾ പൂർണമായും തകർന്നതോടെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. ശംഖുംമുഖം തീരം കൈയടക്കിയ കടൽ ഇത്തവണ റോഡിൻെറ കൂടുതൽ ഭാഗങ്ങൾ വിഴുങ്ങി. മാസങ്ങൾക്ക് മുമ്പുണ്ടായ കടലാക്രമണത്തിൽ നഷ്ടമായതിെനക്കാൾ കൂടുതൽ റോഡ് ഇത്തവണ തകർന്നു. കടൽ പിൻവലിഞ്ഞിട്ടും തീരം സംരക്ഷിക്കാൻ ഒന്നും ചെയ്യാത്ത സർക്കാറിൻെറ പിടിപ്പുകേടാണ് വീണ്ടും സ്ഥിതി ഗുരുതരമാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. കരിങ്കൽ മതിലും മണൽച്ചാക്കും തകർത്ത് ഉയർന്ന തിരമാലകൾ കിലോമീറ്ററുകൾ നാശം വിതച്ചതോടെ രക്ഷക്ക് ഇനി എന്തെന്ന ചോദ്യത്തിന് സർക്കാറിനും മറുപടിയില്ല. പ്രതിഷേധവുമായെത്തിയ നാട്ടുകാർ ഞായറാഴ്ച രാവിലെ റോഡ് ഉപരോധിച്ചു. ശംഖുംമുഖം തീരം സന്ദർശിച്ച മുഖ്യമന്ത്രിയും എം.എൽ.എയും തന്ന ഉറപ്പ് അവർ പാലിക്കാതെ തങ്ങളെ കബളിപ്പിച്ചെന്ന് സമരക്കാർ ആരോപിച്ചു. ശാശ്വതപരിഹാരമെന്ന പ്രഖ്യാപനം നടപ്പാക്കുന്നത് വൈകിയാൽ ഫിഷറീസ് മന്ത്രിയുടെ വീട് ഉപരോധിക്കുമെന്ന് അവർ പറഞ്ഞു. ഉപരോധം ശക്തമായതോടെ പൊലീസെത്തി സമരക്കാരെ നീക്കംചെയ്തു. ഇതിനിടെ അപകടമേഖലയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിലും സർക്കാർ പരാജയമായി. നാട്ടുകാരും സംഘടനകളും മുന്നിൽനിന്നാണ് അവർക്ക് സഹായമൊരുക്കിയത്. ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 161 കുടുംബങ്ങളിൽ നിന്ന് 677 പേരാണ് ഇവിടെ തങ്ങുന്നത്. ബന്ധുവീടുകളിൽ അഭയം തേടിയതും നിരവധി പേർ. വലിയതുറ ബഡ്സ് സ്കൂൾ, ഫിഷറീസ് ഗോഡൗൺ, വലിയതുറ യു.പി.എസ്‌, ടെക്നിക്കൽ സ്കൂൾ, സൻെറ് റോച്ചസ് ഹൈസ്കൂൾ, വെട്ടുകാട് സൻെറ് മേരീസ് യു.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ഞായറാഴ്ചയും ആഞ്ഞുവീശിയ കാറ്റിനൊപ്പം തിരമാലകളും ശക്തമായി. കാറ്റ് ശക്തമായാൽ കൂടുതൽ വീടുകൾക്കും തീരത്തിനും ഭീഷണി വർധിക്കും. IMG-20190721-WA0097 IMG-20190721-WA0100 IMG-20190721-WA0096
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.