മഹിള കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

* മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ കെ.എസ്.യു വനിത പ്രവര് ‍ത്തകര്‍ക്കുനേരെ അതിക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച് നടത്തി. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീവിരുദ്ധ സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. ജില്ല പ്രസിഡൻറ് ആര്‍. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ശ്രീകുമാരി, ഷാമിലാ ബീഹം, ഡോ. സുശീല, അനിത, സുനിതാ വിജയന്‍, ബിന്ദു ചന്ദ്രന്‍, ഗ്ലാഡീസ് അലക്‌സ്, ഷെര്‍ലി മാത്യു, സിമി, ജയന്തി, ദീപാ അഖില്‍, സരോജം എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളയമ്പലം അക്കമ്മ ചെയര്‍മാന്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.