എസ്.ഐമാർ വാഴാത്ത നേമം സ്​റ്റേഷൻ

നേമം: എസ്.ഐമാർ വാഴാത്ത പൊലീസ് സ്റ്റേഷനെന്ന കുപ്രസിദ്ധിയിൽ നേമം പൊലീസ് സ്റ്റേഷൻ. നാലുമാസത്തിനിടെ മൂന്ന് എസ്.ഐമാർ സ്ഥലംമാറിപ്പോയതോടെയാണ് ഇത്. മൂന്ന് എസ്.ഐമാരും ചാർജെടുത്ത് വളരെവേഗം സ്ഥലംമാറിപ്പോയത് ഈ വർഷം തന്നെയാണ്. അനീഷ്, സജി, ശ്രീകുമാർ എന്നീ എസ്.ഐമാരാണ് ഇവർ. നേമം സ്റ്റേഷനിലെ ഏറ്റവുമൊടുവിലത്തെ എസ്.ഐ ആയ വി.എം. ശ്രീകുമാർ കഷ്ടിച്ച് ഒന്നരമാസം ആണ് സ്റ്റേഷനിൽ ഡ്യൂട്ടി നോക്കിയത്. സ്റ്റേഷനിൽ നിയമിക്കപ്പെടുന്ന എസ്.ഐമാർക്ക് സ്വന്തം കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ ലഭിക്കാറില്ല. പരിചയസമ്പന്നരായവർക്ക് പോലും വളരെ കുറച്ച് കാലം മാത്രമാണ് ഈ സ്റ്റേഷനിൽ സേവനമനുഷ്ഠിക്കാൻ സാധിക്കുന്നത്. യൂനിയൻെറ ശക്തമായ ഇടപെടൽ നടക്കുന്ന സ്റ്റേഷനുകളാണ് നേമവും തമ്പാനൂരും. എസ്.ഐമാരുടെ ഇത്തരം നിരന്തരമായ സ്ഥലംമാറ്റങ്ങൾ സ്റ്റേഷനുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. വിവിധ റസിഡൻറ്സ് അസോസിയേഷനുകൾ, പൊതുജനങ്ങൾ എന്നിവരുമായി സംവദിച്ചുവരുന്നതിനിടെ ഉണ്ടാവുന്ന സ്ഥലംമാറ്റങ്ങൾ പൊലീസുകാരുടെ ഇടയിലും ചർച്ച വിഷയമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.