അനധികൃത പാർക്കിങ്​കുത്തുകല്ലിൻമൂട്​-കളിപ്പാൻകുളം ​േറാഡിൽ യാത്ര ദുരിതം

തിരുവനന്തപുരം: കളിപ്പാൻകുളം വാർഡിൽ കുത്തുകല്ലിൻമൂട് മുതൽ കളിപ്പാൻകുളം വരെയുള്ള മെയിൻ റോഡിൻെറ ഇരുവശങ്ങളിലു ം അനധികൃത വാഹന പാർക്കിങ് മൂലം യാത്ര ദുരിതപൂർണമായി. റോഡിൻെറ ഒരുവശത്ത് ജപ്പാൻ കുടിവെള്ള പദ്ധതിക്കായി റോഡ് കുഴിച്ച് മൂടിയിട്ടിരിക്കുന്നതുകാരണം പലപ്പോഴും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് അപകടം നിത്യസംഭവമാണ്. അനധികൃത പാർക്കിങ് കാരണം നിലവിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവിസ് പോലും നിർത്തിവെച്ചിട്ട് മാസങ്ങളായി. അനധികൃതമായി റോഡുവശത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും കാറ്ററിങ് യൂനിറ്റിൻെറ വാഹനങ്ങളും റോഡൽനിന്നുമാറി റോഡ് അറ്റകുറ്റപ്പണി നടത്താനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് കല്ലാട്ട്നഗർ റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എ. നുജൂം, സെക്രട്ടറി എ. ഷാഹുൽ ഹമീദ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.