സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന്​ വിതരണവും

നേമം: പ്രവാസി കൂട്ടായ്മയായ 'സാന്ത്വന'ത്തിൻെറ നേതൃത്വത്തില്‍ നടത്തും. വിളവൂര്‍ക്കല്‍, വിളപ്പില്‍, മലയിന്‍കീഴ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് സാന്ത്വനം. ഞായറാഴ്ച പേയാട് കണ്ണശ്ശ മിഷന്‍ ഹൈസ്‌കൂളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്. ജനറല്‍ മെഡിസിന്‍, നേത്ര പരിശോധന, ആയുര്‍വേദം, ഹോമിയോപ്പതി എന്നിവയുടെ സേവനം ക്യാമ്പില്‍ ലഭിക്കും. രക്തദാനം, അവയവദാനം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും അര്‍ബുദ അവബോധ പരിപാടിയും ക്യാമ്പിനോടനുബന്ധിച്ച് ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.