മഴയിൽ മരം കടപുഴകിവീണ്​ യുവതിക്ക്​ പരിക്ക്​

കൊല്ലം: കനത്ത മഴയിലും കാറ്റിലും മരം കടപുഴകിവീണ് യുവതിക്ക് നിസ്സാരപരിക്ക്. കർബലക്കുസമീപം റെയിൽവേ ക്വാർേട്ടഴ ്സിലാണ് മരം വീണത്. പരിക്കേറ്റ സുമയ്യയെ (20) ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. ഞായറാഴ്ച രാത്രി 9.30 നാണ് സംഭവം. ഇൗസമയംതന്നെ സമീപത്തെ വാണിജ്യനികുതി ഒാഫിസിനടുെത്ത ട്രാൻസ്ഫോർമറിന് തീപിടിച്ചു. ഉടൻതന്നെ ഒാഫിസിൻെറ സുരക്ഷാജീവനക്കാർ ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഉൗരിമാറ്റിയതിനാൽ വൻ അപകടം ഒഴിവായി. ഞായറാഴ്ച രാത്രി ജില്ലയിലുടനീളം കനത്ത മഴയും കാറ്റുമാണുണ്ടായത്. കിഴക്കൻമേഖലയിലടക്കം പലയിടത്തും മരം കടപുഴകിവീണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.