പത്തനാപുരം: സാഹിത്യശാഖക്ക് നിരവധി സംഭാവനകള്‍ നല്‍കിയ ചരിത്രസാഹിത്രകാരന്‍ കെ.വി. ഇറവങ്കരയുടെ പേരിലുള്ള പ്രഥമ പുരസ്കാരം 28ന് സമ്മാനിക്കും. കഥകളി പുരസ്കാരം കഥകളി ഗായകന്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടിക്കും കലാപ്രതിഭാ പുരസ്കാരം സംഗീതജ്ഞന്‍ പട്ടാഴി ഉണ്ണികൃഷ്ണനും നൽകും. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് കഥകളി പുരസ്കാരം. കലാപ്രതിഭ പുരസ്കാരത്തിന് 5001 രൂപയും ഫലകവും നൽകും. ക്ഷേത്രചരിത്രകാരന്‍, നാടകരചയിതാവ്, കഥാപ്രസംഗം, ചരിത്രഗ്രന്ഥകര്‍ത്താവ്, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു കെ.വി. ഇറവങ്കര. ഒന്നാം ചരമവാര്‍ഷികത്തിൻെറ ഭാഗമായി പട്ടാഴിയിലെ വസതിയില്‍െവച്ചാണ് പുരസ്കാരദാനം നടത്തുന്നതെന്ന് സംഘാടകരായ വി. ചന്ദ്രബാബുവും വി. അനില്‍ബാബുവും അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി കൊട്ടാരക്കര: റൂറൽ ജില്ല പൊലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിൻെറ നിർദേശപ്രകാരം കൊല്ലം റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലുമുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചുവരുന്ന കെട്ടിടങ്ങളും പരിസരങ്ങളും പരിശോധിക്കുകയും ഇവരുടെ ജീവിതസാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന് ഇവ മെച്ചപ്പെടുത്തുന്നതിനുളള നിർദേശങ്ങൾ നൽകുകയും ഇവരുടെ കൃത്യമായ തിരിച്ചറിയൽ രേഖകൾ, ഫോട്ടോ എന്നിവയും പ്രസ്തുത തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾ, ഈ തൊഴിലാളികളുടെ കോൺട്രാക്ടർമാർ തുടങ്ങിയവരുടെ വിവരങ്ങളും ശേഖരിച്ചുവരുകയാണ്. കൃത്യമായ തിരിച്ചറിയൽ രേഖകളില്ലാത്ത ഇതരസംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന കോൺട്രാക്ടർമാർ/ കെട്ടിട ഉടമകൾ എന്നിവർക്കെതിരെ ശക്തമായ നിയമ നടപടികളുണ്ടാകുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു. റേഷൻ ഡിപ്പോ റദ്ദുചെയ്തു പത്തനാപുരം: താലൂക്കിലെ വെട്ടിത്തിട്ടയില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഡി 84 റേഷന്‍ ഡിപ്പോ സ്ഥിരമായി റദ്ദുചെയ്തു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഡുടമകള്‍ സൗകര്യപ്രദമായ മറ്റ് ഡിപ്പോകളില്‍നിന്ന് റേഷന്‍ സാധനങ്ങള്‍ വാങ്ങണമെന്ന് താലൂക്ക് സപ്ലൈ ഒാഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.