തിരുവനന്തപുരം: ഉദ്യോഗാർഥികളെ വഞ്ചിച്ച് രാഷ്ട്രീയ നിയമനം നടത്തുന്ന കേരള പി.എസ്.സി പിരിച്ചുവിടണമെന്നാവശ്യപ് പെട്ട് യുവമോര്‍ച്ച പി.എസ്.സി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ പോലും അനുവദിക്കാതെയായിരുന്നു പൊലീസ് നടപടിയെന്ന് യുവമോർച്ച ആരോപിച്ചു. സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.പി. പ്രകാശ് ബാബു, ജനറല്‍ സെക്രട്ടറി രഞ്ജിത് ചന്ദ്രന്‍, സെക്രട്ടറി രാകേന്ദു, ജില്ല കണ്‍വീനര്‍ മഞ്ജിത്, മണവാരി രതീഷ് തുടങ്ങിയ നേതാക്കളുൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഉദ്യോഗാർഥികളെ നോക്കുകുത്തികളാക്കി രാഷ്ട്രീയനിയമനങ്ങളാണ് പി.എസ്.സി നടത്തുന്നതെന്നും സി.പി.എമ്മിൻെറ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന പി.എസ്.സിക്കെതിരെ സന്ധിയില്ലാസമരം തുടരുമെന്നും സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.പി. പ്രകാശ്ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.