സംഘടന വളർത്താൻ 'പഠിച്ചിട്ടും, പഠിച്ചിട്ടും' ​മതിയാകാെത നേതാക്കളും അനുഭാവികളും

തിരുവനന്തപുരം: സംഘടനയെ വളര്‍ത്താനും ഗുണ്ടാപ്രവർത്തനങ്ങളും ലക്ഷ്യമിട്ട് യൂനിവേഴ്സിറ്റി കോളജിൽ 'പഠിച്ചിട്ട ും പഠിച്ചിട്ടും' മതിയാകാതെ എസ്.എഫ്.െഎ നേതാക്കളും അനുഭാവികളും. കോഴ്സ് കാലാവധി കഴിഞ്ഞിട്ടും കോളജ് താവളമാക്കി കഴിയുന്ന വലിയൊരു സംഘവും ഇവിടെയുണ്ട്. രാത്രിയാണ് ഇവരുടെ കോളജ് ജീവിതം തുടങ്ങുന്നത്. ഇൗ സംഘങ്ങൾ കോളജിനുള്ളിൽ രാത്രി തമ്മിലടിക്കുന്നതും പതിവാണ്. നഗരത്തിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുന്ന ചിലരും ഇക്കൂട്ടത്തിലുൾപ്പെടും. 30 വയസ്സ് കഴിഞ്ഞവര്‍പോലും റീ അഡ്മിഷൻെറ ബലത്തില്‍ യൂനിവേഴ്സിറ്റി കോളജില്‍ ഇപ്പോഴും പഠനം നടത്തുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് പ്രിന്‍സിപ്പല്‍ നടത്തുന്ന സ്പോട്ട് അഡ്മിഷനിലൂടെയാണ് മിക്ക എസ്.എഫ്.ഐ നേതാക്കളും കോളജില്‍ പ്രവേശനം നേടുന്നത്. അല്ലെങ്കില്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റിൻെറ ബലത്തിലും. ഇൗ സർട്ടിഫിക്കറ്റുകളുടെ ആധികാരികതപോലും പരിശോധിക്കപ്പെടാറില്ല. സ്പോട്ട് അഡ്മിഷൻെറ അറിയിപ്പ് കോളജിന് പുറത്തേക്ക് പോകാറുമില്ല. ഏതെങ്കിലും വിദ്യാര്‍ഥി വിവരമറിഞ്ഞ് കോളജിലെത്തിയാല്‍ എസ്.എഫ്.െഎക്കാർതന്നെ അവരെ കോളജ് ഗേറ്റില്‍ തടഞ്ഞോ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയോ പിന്തിരിപ്പിക്കും. കോളജിൽ എസ്.എഫ്.െഎയുടെ കരുത്ത് വർധിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗമാണ് റീ അഡ്മിഷന്‍. ശാരീരിക അവശത കാരണമോ മറ്റെന്തെങ്കിലും ഗൗരവമുള്ള കാരണത്താലോ ഹാജര്‍ ലഭിക്കാതിരിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാനാണ് റീ അഡ്മിഷന്‍ നടത്തുന്നത്. എന്നാൽ, ഇതിൻെറ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് എസ്.എഫ്.െഎ. റീ അഡ്മിഷന്‍ കിട്ടണമെങ്കില്‍ വകുപ്പ് മേധാവി, പ്രിന്‍സിപ്പല്‍, സര്‍വകലാശാല എന്നിവരുടെ അനുമതി വേണം. എന്നാൽ, എസ്.എഫ്.െഎ നേതാക്കൾക്ക് ഇതിന് യാതൊരു ബുദ്ധിമുട്ടുമില്ല. ആദ്യം പ്രവേശനം നേടുന്ന കോഴ്സിൻെറ കാലാവധി അവസാനിക്കാറാകുമ്പോള്‍ റീ അഡ്മിഷന്‍ എടുത്ത് ആദ്യം മുതല്‍ വീണ്ടും പഠിക്കും. അതുകഴിഞ്ഞാല്‍ ബിരുദാനന്തരബിരുദത്തിന് ചേരും. പത്ത് വർഷത്തലധികമായി ഇവിടെ പഠിക്കുന്ന നിരവധി പേരുണ്ടെന്ന് വിദ്യാർഥികൾതന്നെ പറയുന്നു. പുസ്തകം തുറന്നുെവച്ചും കുറിപ്പുകൾ െവച്ചും എന്തിന് പുറത്തുനിന്ന് ഉത്തരങ്ങൾ എഴുതി ലഭ്യമാക്കിയും ഇവിടെ നേതാക്കൾക്ക് ഉന്നതവിജയം സമ്മാനിക്കുന്ന അവസ്ഥയുമാണുള്ളത്. വർഷങ്ങളായി ഇൗ രീതി തുടർന്നുവരുന്നതായി കോളജിലെ മുൻ അധ്യാപകർ ഉൾപ്പെടെ സാക്ഷ്യപ്പെടുത്തുന്നു. കോളജ് നിയന്ത്രണം ഇപ്പോഴും 'സി.പി.എമ്മിന്' തന്നെ... തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൻെറ നിയന്ത്രണം ഇപ്പോഴും സി.പി.എം ഫ്രാക്ഷന് തന്നെയാണ്. പാർട്ടിയുമായി ബന്ധപ്പെട്ട ഏത് പരിപാടിക്കും എന്തിന്, നേതാക്കളുടെ മക്കളുടെ വിവാഹങ്ങളുടെ സൗകര്യങ്ങൾ ഒരുക്കുന്നതിനുപോലും ഇവിടെനിന്നുള്ള വിദ്യാർഥികളെയാണ് ഉപയോഗിക്കുന്നതെന്ന് വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു. മുമ്പ് പലകുറി യൂനിവേഴ്സിറ്റി കോളജിൽനിന്ന് അതിക്രമങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിലൊക്കെ എസ്.എഫ്.െഎക്കാർക്ക് സംരക്ഷണകവചം തീർത്തെത്തുന്നത് സി.പി.എം നേതാക്കളാണ്. വർഷങ്ങൾക്ക് മുമ്പ് പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണനും മുൻ മന്ത്രി ടി. ശിവദാസമേനോനും പ്രിൻസിപ്പലിനെ ഭിഷണിപ്പെടുത്തിയത് കേരള സമൂഹം കണ്ടതാണ്. അനധികൃത അഡ്മിഷൻ ഉൾപ്പെടെ കാര്യങ്ങളിൽ ഇടത് അനുഭാവികളായ ചില അധ്യാപകരുെട പിന്തുണയുമുണ്ട്. ഇൗ അധ്യാപകര്‍ വിദ്യാര്‍ഥി നേതാക്കള്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കും. കോളജിലെ വിദ്യാർഥി പ്രവേശന നടപടികള്‍ അധ്യാപകരോടൊപ്പം നിയന്ത്രിക്കുന്നത് വിദ്യാര്‍ഥി നേതാക്കളാണ്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.