(ചിത്രം) ചാത്തന്നൂർ: മലയാള ഐക്യവേദി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാൻെറ 'ചിന്താവ ിഷ്ടയായ സീതയുടെ' നൂറാം വാർഷികാഘോഷവും പി. രമണിക്കുട്ടിയുടെ 'വൈദേഹി പറഞ്ഞത്' നോവലിൻെറ പ്രകാശനവും നടത്തി. മലയാള ഐക്യവേദി ജില്ല പ്രസിഡൻറ് സുരേന്ദ്രൻ കടയ്ക്കോട് ഉദ്ഘാടനം ചെയ്തു. മുഞ്ഞിനാട് പത്മകുമാർ പുസ്തകം പ്രകാശനം ചെയ്തു. മടന്തൻകോട് രാധാകൃഷ്ണൻ ആദ്യ പ്രതി ഏറ്റുവാങ്ങി. അടുതല ജയപ്രകാശ് അധ്യക്ഷതവഹിച്ചു. ജി. ദിവാകരൻ, സന്തോഷ് പ്രിയൻ, ആർട്ടിസ്റ്റ് ദീപക്, എ. അജയകുമാർ എന്നിവർ സംസാരിച്ചു. കഥാകൃത്ത് എ. ദേവരാജൻ, ചിത്രകാരി അനവദ്യ എന്നിവരെ യോഗം അനുമോദിച്ചു. കവി സമ്മേളനം നൗഷാദ് പത്തനാപുരം ഉദ്ഘാടനം ചെയ്തു. അജയൻ കൊട്ടറ അധ്യക്ഷതവഹിച്ചു. വിജയൻ ചന്ദനമാല, പ്രിയദർശൻ, രാജൻ മടയ്ക്കൽ, നെടുങ്ങോലം വിജയൻ, ഷീല ജലധരൻ, ഹരിദാസ് സാരംഗി, സി.പി. സുരേഷ്കുമാർ, ജി.ആർ. രഘുനാഥ് എന്നിവർ കവിതകൾ അവതരിപ്പിച്ചു. ഒറ്റത്തവണ പ്രമാണ പരിശോധന കൊല്ലം: ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (എച്ച്.ഡി.വി, കാറ്റഗറി നമ്പര്‍ 659/17) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന 19, 22 തീയതികളില്‍ പി.എസ്.സി ജില്ല ഓഫിസില്‍ നടക്കും. ധനസഹായത്തിന് അപേക്ഷിക്കാം കൊല്ലം: ജില്ലയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആടു വളര്‍ത്തല്‍ യൂനിറ്റ് സ്ഥാപിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. 31 കര്‍ഷകര്‍ക്കാണ് സഹായം നല്‍കുക. വകുപ്പില്‍നിന്ന് വ്യാവസായികാടിസ്ഥാനത്തിലുള്ള അടുവളര്‍ത്തലിന് പരിശീലനം ലഭിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകൻെറ പേരില്‍ 50 സൻെറ് ഭൂമി ഉണ്ടായിരിക്കണം. ആഗസ്റ്റ് അഞ്ചിന് ഉച്ചക്ക് 2.30വരെ അടുത്തുള്ള മൃഗാശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.