അപേക്ഷ ക്ഷണിച്ചു

കോവളം: ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ മുഖേന തീരമൈത്രി പദ്ധതിയിലൂടെ സൂക്ഷ്മ തൊഴിൽ സംരംഭങ്ങളുടെ യൂനിറ്റ് തുടങ്ങാനുള്ള . മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 25നും 50നും ഇടക്ക് പ്രായമുള്ള മൂന്നോ നാലോ പേരടങ്ങുന്ന വനിതകളുടെ ഗ്രൂപ്പിന് അപേക്ഷിക്കാം. ഒരു ഗ്രൂപ്പിന് പരമാവധി മൂന്ന് ലക്ഷം രൂപവരെ തിരിച്ചടക്കാത്ത ഗ്രാൻറായി ലഭിക്കും. അപേക്ഷാേഫാറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളിൽ നിന്നും ബന്ധപ്പെട്ട മത്സ്യഭവൻ ഓഫിസിൽനിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അതത് മത്സ്യഭവൻ ഓഫിസുകളിൽ 30 വരെ സ്വീകരിക്കും. ഫോൺ: 9847907161, 9746263300.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.