പെരുമാതുറ: സ്ത്രീകളുടെ സൗന്ദര്യം കച്ചവടവത്കരിക്കുന്ന ദുഷ്പ്രവണത വർധിക്കുന്നത് സ്ത്രീത്വത്തിന് നേരെയുള്ള ക ടന്നുകയറ്റമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പെരുമാതുറ യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വിസ്ഡം ഡേ സംഗമം അഭിപ്രായപ്പെട്ടു. സ്ത്രീകളുമായി യാതൊരു ബന്ധവുമില്ലാത്ത സാധനങ്ങൾ വിറ്റഴിക്കാൻപോലും ഇന്ന് സ്ത്രീയുടെ സൗന്ദര്യം ഉപയോഗിക്കുന്നുെവന്നും സംഗമം അഭിപ്രായപ്പെട്ടു. സംഗമത്തിൽ യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ് അസ്‌ലം അധ്യക്ഷതവഹിച്ചു. സാബു കമറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഷഹീർ സലിം, അനി നഹാസ് എന്നിവർ സംസാരിച്ചു. അഷീർ താഹിർ സ്വാഗതവും ഫസിൽ നിജാബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.