കൊട്ടാരക്കര: റൂറൽ ജില്ല പൊലീസ് കലാമേള റൂറൽ ജില്ല പൊലീസ് മേധാവി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട്, കഥാ രചന, ലളിത ഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിള പാട്ട്, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ഇനങ്ങളിലായി മത്സരം നടന്നു. പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണം റൂറൽ എസ്.പി നിർവഹിച്ചു. അഡീഷനൽ എസ്.പി ഷാനവാസ് അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര ഡിവൈ.എസ്.പി നാസറുദീൻ, ഡി.സി.ആർ.ബി ഡി. വൈ.എസ്.പിമാരായ എ. അശോകൻ, സിനി ഡന്നീസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വിനോദ്, പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി ബിജു, സൻെറ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ഫാദർ റോയ് എന്നിവർ സംസാരിച്ചു. പാതയോരത്ത് നിര്‍ത്തിയിട്ട വാഹനം കടത്താന്‍ ശ്രമം; ഉടമയെ കബളിപ്പിച്ച് സുഹൃത്തുക്കള്‍ മോഷ്ടാവുമായി കടന്നു കുളത്തൂപ്പുഴ: വീടിനുസമീപം അന്തര്‍ സംസ്ഥാന പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമം. വീട്ടുകാര്‍ ഉണര്‍ന്നെത്തിയതോടെ നടന്നകന്ന മോഷ്ടാവിനെ പിടികൂടാന്‍ സഹായിക്കാമെന്ന വ്യാജേനെ ഉടമയെ കബളിപ്പിച്ച് ബൈക്ക് യാത്രികര്‍ മോഷ്ടാവുമായി കടന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടരയോടെ കുളത്തൂപ്പുഴ കണ്ടൻചിറ പെരുങ്കുളത്ത് വീട്ടിൽ അനീഷിൻെറ കാറാണ് വീട്ടുപടിക്കലെ പാതയോരത്തുനിന്ന് കടത്താൻ ശ്രമിച്ചത്. വളര്‍ത്തുനായയുടെ നിര്‍ത്താതെയുള്ള കുരശബ്ദം കേട്ട് സംശയം തോന്നി പുറത്തേക്ക് നോക്കിയ ഉടമ കാറിനുസമീപം സംശയകരമായ നിലയില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടു. ഗേറ്റ് തുറന്ന് പുറത്തിറങ്ങി വിവരം ചോദിച്ചപ്പോള്‍ നടന്നകന്നു. അനീഷ് പിന്തുടര്‍ന്നതോടെ അതേ ദിശയില്‍ റോഡിലൂടെയെത്തിയ ബൈക്ക് യാത്രികര്‍ വിവരമന്വേഷിക്കുകയും സംഭവം പറഞ്ഞതോടെ തങ്ങള്‍ പിടികൂടാമെന്ന് പറഞ്ഞു. ബൈക്കുമായി മുന്നോട്ടുപോയ സംഘം മോഷ്ടാവിനെയും കയറ്റി ഓടിച്ചുപോവുകയായിരുന്നു. അപ്പോഴാണ് പിന്തുടര്‍ന്ന് ബൈക്കിലെത്തിയത് മോഷ്ടാവിൻെറ സംഘാംഗങ്ങളാണെന്ന് ഉടമക്ക് മനസ്സിലാവുന്നത്. ഉടന്‍ കുളത്തൂപ്പുഴ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മലയോര ഹൈവേ നിര്‍മാണത്തിൻെറ ഭാഗമായി റോഡ് മണ്ണിട്ടുയര്‍ത്തുകയും വശങ്ങളില്‍ ഓട നിര്‍മിക്കുകയും ചെയ്തതോടെ വീട്ടുമുറ്റത്തേക്ക് വാഹനം കയറ്റാനാവാതെ നിരവധിപേരാണ് റോഡുവക്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഈ സ്ഥിതി മനസ്സിലാക്കിയാണ് സംഘം മോഷണത്തിനിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.