ലീഗ്​ എം.എൽ.എക്ക്​ ജോർജി​െൻറ സമയം കൂടി; രഹസ്യധാരണയെന്ന്​ സി.പി.എം

ലീഗ് എം.എൽ.എക്ക് ജോർജിൻെറ സമയം കൂടി; രഹസ്യധാരണയെന്ന് സി.പി.എം തിരുവനന്തപുരം: നിയമസഭയിൽ ചർച്ചക്കായി ലീഗ് എം.എൽ.എ, എൻ.ഡി.എ അംഗത്തിൻെറ സമയം കൂടി വാങ്ങിയത് രഹസ്യധാരണയുടെ ഭാഗമെന്ന് സി.പി.എം. ധനവിനിയോഗബിൽ ചർച്ചയിൽ പെങ്കടുത്ത മുസ്ലിംലീഗ് എം.എൽ.എ എൻ. ഷംസുദ്ദീനാണ് എൻ.ഡി.എക്കൊപ്പമുള്ള പി.സി. ജോർജിൻെറ സമയം കൂടി കടമെടുത്തത്. ബി.ജെ.പിയും ലീഗും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണിതെന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തിയതോടെ ബഹളമായി. 12 മിനിറ്റാണ് ഷംസുദ്ദീന് അനുവദിച്ചിരുന്നത്. ഇതിൽ രണ്ട് മിനിറ്റ് എൻ.ഡി.എ അംഗങ്ങളുടേതാണെന്ന ആരോപണമാണ് ഭരണപക്ഷം ഉന്നയിച്ചത്. ചർച്ചക്കിടയിൽ ഷംസുദ്ദീൻ സർക്കാറിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനിടെയാണ് ബി.ജെ.പി അംഗങ്ങളുടെ സമയമെടുത്താണ് ഷംസുദ്ദീൻ സംസാരിക്കുന്നതെന്ന ആരോപണവുമായി എ. പ്രദീപ്കുമാർ രംഗത്തെത്തിയത്. താൻ ബി.െജ.പിക്കാരുടെ സമയം വാങ്ങിയല്ല സംസാരിച്ചതെന്ന് ഷംസുദ്ദീൻ വ്യക്തമാക്കി. രാവിലെ ചർച്ചക്കുള്ള നോട്ട് തയാറാക്കുന്നതിനിടെ അതുവഴി വന്ന പി.സി. ജോർജ് ചർച്ചയിൽ പെങ്കടുക്കുന്നില്ലെന്നും ആർക്കെങ്കിലും തൻെറ സമയം േവണമോയെന്നും ചോദിച്ചു. അടുത്തിരുന്ന അംഗം പി. ഉബൈദുല്ല പറഞ്ഞതിൻെറ അടിസ്ഥാനത്തിലാണ് താൻ സമ്മതിച്ചത്. സമയം മാറ്റിനൽകണമെന്ന് ജോർജ് ചെയറിന് എഴുതി നൽകിയതിൻെറ അടിസ്ഥാനത്തിലാണ് ആ രണ്ട് മിനിറ്റ് കൂടി തനിക്ക് അനുവദിച്ചതെന്നും ഷംസുദ്ദീൻ വിശദീകരിച്ചു. പി.സി. ജോർജ് എന്ന വ്യക്തിയുടെ സമയമാണ് സൗഹൃദത്തിൻെറ പേരിൽ കടമെടുത്തത്. ബി.ജെ.പിയുമായി സന്ധിചെയ്യാൻ ലീഗില്ല. ഇത്തരം ആരോപണങ്ങൾ ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോർജിൻെറയും ഒ. രാജഗോപാലിൻെറയും സമയം കൂടിയെടുത്താണ് ഷംസുദ്ദീൻ സംസാരിച്ചതെന്ന് തുടർന്ന് സംസാരിച്ച ടി.വി. രാജേഷ് പറഞ്ഞത് വീണ്ടും ബഹളത്തിനിടയാക്കി. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.