സർക്കാർ സ്കൂളിൽ കുട്ടികളെ കിട്ടിയപ്പോൾ അധ്യാപകർക്ക് ക്ഷാമം

കഴക്കൂട്ടം: 130 വർഷം പഴക്കമുള്ള പെരുമാതുറ ഗവ. എൽ.പി സ്കൂളിന് അവഗണ മാത്രം. നഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെ 189 കുട്ടികളുള്ള സ്കൂളിൽ അധ്യാപകരുടെ എണ്ണം വെറും നാലുപേർ മാത്രം. സ്കൂൾ തുറന്ന് നാളിതുവരെ ആയിട്ടും പ്രധാനാധ്യാപകരുടെ കസേര ഒഴിഞ്ഞുകിടക്കുന്നു. പി.എസ്.സി വഴി മറ്റ് നാല് അധ്യാപകരെ സർക്കാർ നിയമിച്ചെങ്കിലും സ്കൂളിൽ എത്തിയത് രണ്ട് പേർ മാത്രം. മത്സ്യത്തൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും മക്കൾ പഠിക്കുന്ന സ്കൂളിൽ ആവശ്യത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല. അധ്യാപകർ വരാത്തതിനെകുറിച്ച് ചോദിച്ചപ്പോൾ പെരുമാതുറ സ്കൂളിൽ പഠിപ്പിക്കാൻ അധ്യാപകർക്ക് താൽപര്യമിെല്ലന്നാണ് അധികാരികൾ പറയുന്നത്. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിൻെറ കൈയിൽനിന്നു മികച്ച അധ്യാപികക്കുള്ള ദേശീയ പുരസ്കാരം നേടിയ ശ്യാമളകുമാരി ടീച്ചർ ഇവിടത്തെ അധ്യാപികയായിരുന്നു. കൂടാതെ മികച്ച ശുചിത്വത്തിനുള്ള ജില്ല പുരസ്കാരവും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. നാട്ടിലെ പല പ്രമുഖന്മാരും പഠിച്ചിരുന്ന സ്കൂളിൻെറ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. തീരദേശ വികസന അതോറിറ്റിയുടെ 40 ലക്ഷം രൂപ ചിലവിട്ട് നിർമിച്ച കെട്ടിടത്തിലാണ് നിലവിൽ ക്ലാസുകൾ പ്രവർത്തിക്കുന്നത്. അതാകട്ടെ പൊളിഞ്ഞുതുടങ്ങിയ അവസ്ഥയിലുമാണ്. ഒരു ഭാഗത്ത് സർക്കാർ സ്കൂളുകൾ ഹൈടെക് ആകുമ്പോൾ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന പെരുമാതുറ സ്കൂളിന് അവഗണനയും വാഗ്ദാനങ്ങളും മാത്രം. അധ്യാപകരുടെ കുറവ് മൂലം പ്രതിഷേധിക്കാൻ നാട്ടുകാർ തീരുമാനിരുന്നു. എന്നാൽ ഉടൻ നിയമനം നടത്താമെന്നുള്ള അധികാരികളുടെ ഉറപ്പിൻമേൽ സമരം മാറ്റി വെക്കുകയായിരുന്നു. എന്നാൽ ആ ഉറപ്പും പാഴ്വാക്കായതോടെ അടുത്ത സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം. ക്യാപ്ഷൻ Photo: LPS Perumathra അധ്യാപകൻെറ വരവും കാത്തുകിടക്കുന്ന പ്രധാനാധ്യാപകൻെറ കസേര (കസേരയും ബോർഡും റെഡി പ്രധാന അധ്യാപകൻ ഇല്ല)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.