തിരുവനന്തപുരം: കെട്ടിടം പൊളിച്ച് മാറ്റുന്നതിൻെറ മറവിൽ അനധികൃതമായി മണ്ണ് ഖനനം ചെയ്ത സംഭവത്തിൽ നാല് ടിപ്പർ ലോറിയും രണ്ട് ജെ.സി.ബിയും പൊലീസ് പിടികൂടി. തൈക്കാട് സംഗീത കോളജിന് സമീപത്താണ് സംഭവം. സ്കൂൾ സമയങ്ങളിൽ അമിതവേഗത്തിൽ ടിപ്പർലോറികൾ ചീറിപ്പായുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് അനധികൃത മണ്ണെടുപ്പ് കണ്ടെത്തിയത്. ഒരു രേഖയുമില്ലാതെ കഴിഞ്ഞ രണ്ടുമാസത്തോളമായി ഇവർ മണലെടുപ്പ് നടത്തുകയായിരുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ കലക്ടർ മുമ്പാകെ ഹാജരാക്കി നടപടി സ്വീകരിക്കുമെന്ന് തമ്പാനൂർ പൊലീസ് ഇൻസ്പെക്ടർ എസ്. അജയകുമാർ പറഞ്ഞു. തമ്പാനൂർ എസ്.ഐ ജിജുകുമാർ, അരുൺരവി, എ,എസ്.ഐ ഷിജു സി.പി.ഒ സുരേഷ്കുമാർ തമ്പാൻ എന്നിവർ ചേർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഫോട്ടോ ക്യാപ്ഷൻ: തൈക്കാട് സംഗീതകോളജിന് സമീപത്ത് കണ്ടെത്തിയ അനധികൃത മണലെടുപ്പ് കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.