കഴക്കൂട്ടം: കഴക്കൂട്ടം അമ്പലത്തിൻകര നിള നഗറിൽ സ്വകാര്യവ്യക്തി നടത്തുന്ന ലേഡീസ് ഹോസ്റ്റലിനോട് ചേർന്നുള്ള ബയോഗ്യാസ് പ്ലാൻറിൽ നിന്നുള്ള ദുർഗന്ധം സമീപവാസികൾക്ക് ദുരിതമാകുന്നതായി പരാതി. അശാസ്ത്രീയമായി നിർമിച്ച പ്ലാൻറിൽനിന്ന് പുറംതള്ളുന്ന മാലിന്യ അവശിഷ്ടങ്ങൾ സമീപത്തെ പുരയിടത്തിലേക്ക് ഒഴുക്കി വിടുന്നതായും പരാതിയുണ്ട്. പ്രശ്നത്തിന് പരിഹാരംകാണാൻ നാലുവർഷമായി വീട്ടുകാർ നിരവധിതവണ നഗരസഭയിൽ കയറിയിറങ്ങി നടക്കുകയാണ്. കൂടാതെ കൗൺസിലർ കൂടിയായ മേയറെ കണ്ട് പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. എത്രയുംവേഗം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വീട്ടുകാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.