പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനം വന്‍പരാജയം -മുല്ലപ്പള്ളി

തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻെറ നേതൃത്വത്തില്‍ കെ.പി.സി.സിയുടെ 1000 വീട് ഭവനപദ്ധതിയിലേക്കുള്ള നാലാമത്തെ വീടിൻെറ തുക കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെടുകാര്യസ്ഥതക്ക് പേരുകേട്ട മുഖ്യമന്ത്രിയുടെ കൈമുതല്‍ ധാര്‍ഷ്ട്യവും ധിക്കാരവും മാത്രമാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസും യു.ഡി.എഫും എല്ലാപിന്തുണയും നല്‍കി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഗൗരവമായ പ്രവര്‍ത്തനം ഉണ്ടായില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ധനം സമാഹരിക്കുന്നതില്‍ മാത്രമാണ് മുഖ്യമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനായി അദ്ദേഹം വിദേശപര്യടനം വരെ നടത്തി. എന്നാല്‍ എത്രതുക സംഭാവന കിട്ടിയെന്ന് ഇതുവരെ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് കെ.പി. ധനപാലന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, സുധീര്‍കുമാര്‍, കെ. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. photo file name: IMG_20190702_143434
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.