ഒ.ബി.സി സംവരണം പാലിക്കാൻ കർശന നടപടി

തിരുവനന്തപുരം: സർക്കാർ വകുപ്പുകൾ, അർധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ ഒ.ബി.സി സംവരണം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഇതു സംബന്ധിച്ച ഉന്നതാധികാര സമിതി യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. പിന്നാക്ക വിഭാഗ കമീഷനെ സമീപിച്ച എല്ലാ സർക്കാർ വകുപ്പുകൾക്കും അർധ സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾക്കും യൂസർ ഐഡിയും പാസ്വേഡും അനുവദിച്ച് പരിശീലനം നൽകിയിട്ടുണ്ട്. എന്നാൽ, വിവരങ്ങൾ ലഭ്യമാക്കുന്നതിൽ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലൻ യോഗത്തെ അറിയിച്ചു. മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച വിവരങ്ങൾ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പൂർണമായും ലഭ്യമാക്കാത്തതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. മന്ത്രിമാരായ എ.കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി, സമിതി അംഗങ്ങളായ എം.എൽ.എമാർ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് മേധാവികൾ, പൊതുമേഖല സ്ഥാപന മേധാവികൾ തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.