തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, പ്രവാസികളോടുള്ള അവഗണനയും ചൂഷണവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.സി.സിയുടെ പ്രവാസി സംഘടന ഇൻകാസ്, ഒ.ഐ.സി.സി എന്നിവയുടെ നേതൃത്വത്തിൽ 24 മണിക്കൂർ രാപകൽ നിരാഹാരസമരം ആരംഭിച്ചു. കെ.പി.സി.സി മുൻ പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സംരംഭകർ നാട്ടിൽ വ്യവസായം നടത്തുന്നതിന് മുന്നിട്ടിറങ്ങുമ്പോൾ സർക്കാറിൻെറയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുള്ള മാനസിക പീഡനങ്ങളും തിക്താനുഭവങ്ങളും വർധിച്ചു വരുകയാണെന്ന് ഹസൻ ആരോപിച്ചു. ആന്തൂരിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇൻകാസ് യൂത്ത് വിങ് യു.എ.ഇ പ്രസിഡൻറ് ഹൈദർ തട്ടത്താഴത്ത്, ഇൻകാസ് അൽഐൻ സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് ഫൈസൽ തഹാനി, ദുൈബ ഇൻകാസ് വനിത വിങ് പ്രസിഡൻറ് ദീപ അനിൽ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ഷാജി പി.കെ. കാസിമി എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. എൻ. പീതാംബരക്കുറുപ്പ്, ടി. ശരത്ചന്ദ്രപ്രസാദ്, മുൻ െഡപ്യൂട്ടി സ്പീക്കർ പാലോട് രവി, ഇടവ സെയ്ഫ്, ഇടുക്കി ഹനീഫ, പള്ളിച്ചൽ സുജാഹ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.