ജാഥക്കു നേരെ ലാത്തിച്ചാർജ്​: സെക്ര​േട്ടറിയറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മൻെറ് സാഹോദര്യ രാഷ്ട്രീയ ജാഥക്കു നേരെ തിരുവനന്തപുരം ലോ കോളജിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെതിരെയും എസ്.എഫ്.ഐക്കാർ നടത്തിയ കല്ലേറിനെതിരെയും വെൽഫെയർ പാർട്ടിയുടെയും ഫ്രറ്റേണിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ പുതിയ രാഷ്ട്രീയ സംസ്കാരം ഉയർത്തിപ്പിടിച്ച് സാഹോദര്യം മുദ്രാവാക്യമായി ഫ്രറ്റേണിറ്റി മൂവ്മൻെറ് സംഘടിപ്പിച്ച ജാഥയെ പൊലീസിനെ ഉപയോഗിച്ച് തല്ലിക്കെടുത്താനുള്ള പിണറായിയുടെ ശ്രമത്തെ ചെറുത്തുതോൽപിക്കണമെന്ന് കെ.എ. ഷെഫീഖ് പറഞ്ഞു. ജാഥക്ക് നേരെ പ്രകോപനമില്ലാതെയാണ് പൊലീസ് ലാത്തിവീശിയത്. എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ കല്ലേറിന് പൊലീസ് ഒത്താശ ചെയ്തുകൊടുക്കുകയായിരുെന്നന്നും അദ്ദേഹം പറഞ്ഞു. ജാഥ ക്യാപ്റ്റൻ ശംസീർ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. കുട്ടി സഖാക്കളെ നിലയ്ക്കുനിർത്താൻ സി.പി.എമ്മിന് കഴിയാതെ പോയാൽ ത്രിപുരയും ബംഗാളും ആവർത്തിക്കാൻ ഒരുപാട് ദൂരം പോകേണ്ടിവരില്ലെന്ന് ശംസീർ ഇബ്രാഹിം ഓർമിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് മധു കല്ലറ, ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല പ്രസിഡൻറ് ആദിൽ അബ്ദുൽ റഹീം, ജില്ല ജനറൽ സെക്രട്ടറി രഞ്ജിനി മഹേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.