തിരുവനന്തപുരം: അക്ഷരങ്ങളെ സ്നേഹിക്കാനും വായനയിലേക്ക് മടങ്ങാനും പുതുതലമുറക്കാകണമെന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വായന പക്ഷാചരണത്തിൻെറ ഭാഗമായി പുരാരേഖ വകുപ്പ് എസ്.എം.വി സ്‌കൂളിൽ സംഘടിപ്പിച്ച ചരിത്രരേഖ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങമ്പുഴ കൃഷ്ണപിള്ള, പി. കേശവദേവ്, കുമാരനാശാൻ, മഹാത്മാഗാന്ധി എന്നിവരുടെ കൈപ്പട, ഒപ്പ് തുടങ്ങിയ ചരിത്രരേഖകളാണ് പ്രദർശനത്തിലുള്ളത്. വായനയും പ്രബുദ്ധതയും എന്ന വിഷയത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ പ്രഭാഷണം നടത്തി. സാംസ്‌കാരിക വകുപ്പ് അഡീഷനൽ സെക്രട്ടറി കെ. ഗീത അധ്യക്ഷത വഹിച്ചു. പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. രജികുമാർ, മ്യൂസിയം ഡയറക്ടർ എസ്. അബു, പുരാവസ്തു വകുപ്പ് ഡയറക്ടർ കെ.ആർ. സോന, ആർ. ചന്ദ്രൻപിള്ള, ടി.കെ. കരുണദാസ്, പി. ബിജു, പ്രിൻസിപ്പൽ വി. വസന്തകുമാരി, ഹെഡ്മാസ്റ്റർ സലിൽകുമാർ ഒ.എം, പി.ടി.എ പ്രസിഡൻറ് അഡ്വ. കെ.പി. സുരേഷ്‌കുമാർ എന്നിവർ പെങ്കടുത്തു. ബാലാവകാശ സംരക്ഷണ പ്രവർത്തനങ്ങൾ പഠിക്കാൻ കസാഖ്സ്താൻ സംഘം തിരുവനന്തപുരം: കേരളത്തിലെ ബാലാവകാശ സംരക്ഷണ പ്രവർത്തനങ്ങൾ പഠിക്കാൻ കസാഖ്സ്താനിൽ നിന്നെത്തിയ സംഘവുമായി സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ പി. സുരേഷിൻെറ നേതൃത്വത്തിൽ ബുധനാഴ്ച ചർച്ച നടത്തും. യൂനിസെഫിൻെറ ഇന്ത്യയിലെ പ്രതിനിധികൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.