തിരുവനന്തപുരം: ഞാണ്ടൂര്‍ക്കോണം ജയ്ഹിന്ദ് സ്‌പോര്‍ട്‌സ് ആൻഡ് ആര്‍ട്‌സ് ക്ലബിൻെറ വാര്‍ഷികാഘോഷവും പുതിയ ഓഫിസ് ഉദ്ഘാടനവും കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം. ഹസന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.യു ദേശീയ സമിതിയംഗം ജെ.എസ്. അഖില്‍ അധ്യക്ഷത വഹിച്ചു. ഐ.എ.എസ് കരസ്ഥമാക്കിയ ജിഷ്ണു.ജെ രാജുവിനെയും എ.ബി ശിൽപയെയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും കലാ-കായിക മേഖലകളില്‍ മികച്ച വിജയം കൈവരിച്ചവരെയും അനുമോദിച്ചു. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സതീഷ് കുമാറിനെയും ബിനുകുമാറിനെയും യോഗത്തില്‍ ആദരിച്ചു. മുന്‍ എം.എല്‍.എ അഡ്വ. എം.എ. വാഹിദ് മുഖ്യാതിഥിയായിരുന്നു. ടെലിവിഷന്‍ അവതാരിക അഡ്വ. വീണാ നായര്‍ സന്ദേശം നല്‍കി. 5R5A9270.JPG 5R5A9716.JPG ജയ്ഹിന്ദ് സ്‌പോര്‍ട്‌സ് ആൻഡ് ആര്‍ട്‌സ് ക്ലബിൻെറ വാര്‍ഷികാഘോഷവും പുതിയ ഓഫിസ് ഉദ്ഘാടനവും കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം. ഹസന്‍ ഉദ്ഘാനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.