അന്തർ സംസ്ഥാന ബസ്​ സമരം നാലാം ദിവസത്തിലേക്ക്​: വഴങ്ങാതെ സർക്കാർ, ചർച്ചക്ക്​ വഴി തേടി ബസുടമകൾ

തിരുവനന്തപുരം: അന്തർ സംസ്ഥാന കോൺട്രാക്ട് കാര്യേജുകളുടെ സമരം മൂന്ന് ദിവസം പിന്നിട്ടിട്ടും സർക്കാർ വഴങ്ങാതായ േതാെട വീണ്ടും ചർച്ചക്കുള്ള സാധ്യത തേടി ബസുടമകൾ. മുഖ്യമന്ത്രിയുടെ ഒാഫിസിനെയടക്കം സമീപിച്ച് സമവായത്തിനുള്ള വഴി തുറക്കാനാണ് നീക്കം. അതേസമയം, നിയമപ്രകാരമല്ലാത്ത ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നാണ് ഗതാഗതവകുപ്പിൻെറ നിലപാട്. നിയമം ലംഘിച്ചാൽ പരിശോധിച്ച് പിഴയിടും. പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച് ഒാടാൻ അനുവദിക്കില്ലെന്നും അധികൃതർ ആവർത്തിക്കുന്നു. കെ.എസ്.ആർ.ടി.സിയുടെ ബദൽ ക്രമീകരണങ്ങൾ വിജയകരമാണെന്നും സമരംകാരണമായി കാര്യമായ യാത്രാക്ലേശം അനുഭവപ്പെടുന്നില്ലെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. കെ.എസ്.ആർ.ടി.സി സ്ഥിരമായുള്ള 48 ബംഗളൂരു സർവിസുകൾക്ക് പുറമേ വിവിധ കേന്ദ്രങ്ങളിൽനിന്ന് 14 ബസുകൾ കൂടി സജ്ജമാക്കിയിരുന്നു. എന്നാൽ, ബുധനാഴ്ചയിലെ കണക്കുപ്രകാരം നാല് ബസുകളിലേക്കുള്ള അധിക ബുക്കിങ്ങേ നടന്നിട്ടുള്ളൂ. കർണാടകയിൽനിന്ന് കേരളത്തിലേക്ക് സ്ഥിരം സർവിസുകൾക്ക് പുറമേ ഒമ്പത് ബസുകൾ ക്രമീകരിച്ചിരുന്നു. എന്നാൽ, അഞ്ച് ബസുകളിലേക്ക് മാത്രമാണ് അധിക ബുക്കിങ് നടന്നത്. കർണാടക ആർ.ടി.സി ബസുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സ്വകാര്യ കോൺട്രാക്ട് കാര്യേജുകൾ നിരത്തിൽനിന്ന് വിട്ടുനിന്നതോടെ രണ്ട് ദിവസമായി മികച്ച വരുമാനമാണ് അന്തർ സംസ്ഥാന സർവിസുകളിൽനിന്ന് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.